LiveTV

Live

Sports

പോര്‍ച്ചുഗലില്‍ കാട്ടുതീ, പരിക്കേറ്റവര്‍ക്ക് സഹായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പോര്‍ച്ചുഗലില്‍ കാട്ടുതീ, പരിക്കേറ്റവര്‍ക്ക് സഹായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Summary
പോര്‍ച്ചുഗലിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പോര്‍ച്ചുഗലിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അദ്ദേഹത്തിന്റെ സഹോദരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 370 പേരുടെ ചികിത്സാ ചെലവ് റൊണാള്‍ഡോ വഹിക്കും. ഒരാഴ്ച മുമ്പുണ്ടായ കാട്ടുതീയില്‍ ഇതിനോടകം 42 പേരാണ് കൊല്ലപ്പെട്ടത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ അശ്രദ്ധനായിരിക്കാനാവില്ല, ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തോടൊപ്പം പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. ജീവന്‍പോലും അപകട മുനമ്പിലാണെന്നിരിക്കെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും റൊണാള്‍ഡോ വ്യക്തമാക്കി. പോര്‍ച്ചുഗീസ് മുന്‍ താരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനുമായ ഹോസെ മൗറീഞ്ഞോയും സഹായവാഗാദനവുമായി രംഗത്തുണ്ട്.

പോര്‍ച്ചുഗലില്‍ കാട്ടുതീ, പരിക്കേറ്റവര്‍ക്ക് സഹായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ