LiveTV

Live

Sports

കുട്ടീഞ്ഞോയെ കിട്ടിയില്ല; നെയ്മറിന്റെ പകരക്കാരന് വേണ്ടി പരക്കംപാഞ്ഞ് ബാര്‍സ 

കുട്ടീഞ്ഞോയെ കിട്ടിയില്ല; നെയ്മറിന്റെ പകരക്കാരന് വേണ്ടി പരക്കംപാഞ്ഞ് ബാര്‍സ 
Summary
കുട്ടീഞ്ഞോയെ സ്വന്തമാക്കാനുള്ള ബാര്‍സലോണയുടെ രണ്ടാം ശ്രമവും പാളിയെന്ന് റിപ്പോര്‍ട്ട്

നെയ്മറിന്റെ പകരക്കാരനായി ലിവര്‍പൂള്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ സ്വന്തമാക്കാനുള്ള ബാര്‍സലോണയുടെ രണ്ടാം ശ്രമവും പാളി. നേരത്തെ വാഗ്ദാനം ചെയ്ത തുകയെക്കാളും കൂടുതല്‍ പറഞ്ഞിട്ടും കുട്ടീഞ്ഞോയെ വിട്ടുകൊടുക്കാന്‍ ലിവര്‍പൂള്‍ ഒരുക്കമല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ശ്രമത്തില്‍ 100 മില്യണ്‍ യൂറോയാണ് ലിവര്‍പൂളിന് മുന്നില്‍ ബാര്‍സ മുമ്പോട്ട് വെച്ചതെന്നാണ് ബ്രിട്ടീഷ്-സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ ശ്രമത്തില്‍ 80 മില്യണ്‍ യൂറോയുമായായിരുന്നു ബാര്‍സന്‍ മാനേജ്‌മെന്റ് ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയിരുന്നത്. എന്നാല്‍ ലിവര്‍പൂള്‍ താരങ്ങളെ വില്‍ക്കുന്ന ക്ലബ്ബ് അല്ലെന്നായിരുന്നു പരിശീലകന്‍ ഇതിനോട് പ്രതികരിച്ചിരുന്നത്.

കുട്ടീഞ്ഞോയെ കിട്ടിയില്ല; നെയ്മറിന്റെ പകരക്കാരന് വേണ്ടി പരക്കംപാഞ്ഞ് ബാര്‍സ 

എന്നാല്‍ തുകഉയര്‍ത്തി ലിവര്‍പൂള്‍ മാനേജ്‌മെന്റിന്റെ മനമികളക്കാന്‍ ബാര്‍സ ശ്രമിച്ചെങ്കിലും രണ്ടാമതും പരാജയപ്പെടുകയായിരുന്നു. ബ്രസീല്‍ താരമായ കുട്ടീഞ്ഞോ 2013ല്‍ ഇന്റര്‍മിലാനില്‍ നിന്നായിരുന്നു ലിവര്‍പൂളിലേക്ക് എത്തുന്നത്. 8.5 മില്യണ്‍ പൗണ്ടായിരുന്നു കൈ മാറ്റത്തുക.ലിവര്‍പൂളില്‍ മിന്നും പരിവേഷമാണ് കുട്ടീഞ്ഞോക്ക്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായിരുന്നു കുട്ടീഞ്ഞോയെന്നും അദ്ദേഹം വിട്ടാല്‍ ടീം ഫോര്‍മേഷനെ തന്നെ ബാധിക്കുമെന്നും ലിവര്‍പൂള്‍ മാനേജര്‍ ജ്വര്‍ഗാന്‍ ക്ലോപ്പ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിന്റെ ഡംബലയെയാണ് ബാര്‍സ നോട്ടമിടുന്ന മറ്റൊരു താരം.

222 മില്യണ്‍ യൂറോക്കായിരുന്നു നെയ്മര്‍ ബാര്‍സ വിട്ട് പി.എസ്.ജിയിലെത്തിയത്. അതോടെ ഏറെ കൊണ്ടാടിയ മെസി-നെയ്മര്‍-സുവാരസ് സഖ്യം ഇല്ലാതായി. അതിനാല്‍ തന്നെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള കളിക്കാരനെയാണ് നെയ്മറിന് പകരക്കാരനായി ബാര്‍സ തേടുന്നത്. അതേസമയം കുട്ടീഞ്ഞോയെ ലഭിക്കുന്നതിനുളള ശ്രമങ്ങള്‍ ബാര്‍സ ഉപേക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.