LiveTV

Live

Sports

സന്ദേശ് ജിങ്കന്‍ അടുത്ത സീസണിലും കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം

സന്ദേശ് ജിങ്കന്‍ അടുത്ത സീസണിലും കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം
Summary
ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഫൈ​ന​ലി​ൽ​വ​രെ എ​ത്തു​ന്ന​തി​ന് നി​ർ​ണാ​യ​ക​മാ​യ​ത് ജിങ്കാ​ന്‍റെ​യും ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഹ്യൂ​സി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ‌ തീ​ർ​ത്ത പ്ര​തി​രോ​ധ​കോ​ട്ട​യാ​യി​രു​ന്നു

ഐ.എസ്.എല്‍ അടുത്ത സീസണിലും സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം. മാനേജ്‌മെന്റ് സി.കെ വിനീതിനോടൊപ്പം പ്ര​തി​രോ​ധ​മ​തി​ൽ ജിങ്കനെയും ടീമില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ​ക്ക് ഇ​ര​ട്ടി​മ​ധു​രം. ജിങ്കാ​നു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ ഒ​പ്പി​ട്ടു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഫൈ​ന​ലി​ൽ​വ​രെ എ​ത്തു​ന്ന​തി​ന് നി​ർ​ണാ​യ​ക​മാ​യ​ത് ജിങ്കാ​ന്‍റെ​യും ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഹ്യൂ​സി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ‌ തീ​ർ​ത്ത പ്ര​തി​രോ​ധ​കോ​ട്ട​യാ​യി​രു​ന്നു.

Rock at the back, guess who's back!#NammudeSwantham #KBFC #YellowMeinKhelo #TheStalwartIsBack #ItsOfficial pic.twitter.com/mCAwPoyTKP

— Kerala Blasters FC (@KeralaBlasters) July 7, 2017

ഇനിയുള്ള ജീവിതത്തില്‍ കൂടി ആനന്ദിക്കാനുള്ള സ്‌നേഹവും പിന്തുണയും ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ എനിക്കു തന്നിട്ടുണ്ട്. ആ സ്‌നേഹം ഒരിക്കലും അവസാനിക്കാതിരിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ തന്നെയാണ്. എന്റെ സ്വന്തം നാടു പോലെയുള്ള കേരളത്തില്‍. 2020 വരെ ബ്ലാസ്‌റ്റേഴ്‌സുമായി കരാറൊപ്പിട്ടതില്‍ ഒരുപാട് സന്തോഷമുണ്ട്.

pic.twitter.com/5bJKD4NjvY

— Sandesh Jhingan (@SandeshJhingan) July 7, 2017

സി.കെ വിനീതിനൊപ്പം മെഹ്താബ് ഹുസൈനെയോ റിനോ ആന്റോയെയോ നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ആലോചിച്ചിരുന്നെങ്കിലും അവസാനം ജിങ്കനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. താ​ര​ലേ​ല​ത്തി​നു മു​ൻ​പ് ര​ണ്ട് സീ​നി​യ​ർ താ​ര​ങ്ങ​ളെ​യും മൂ​ന്ന് അ​ണ്ട​ർ–21 താ​ര​ങ്ങ​ളെ​യും നി​ല​നി​ർ​ത്താ​നാ​ണ് ഓ​രോ ഫ്രാ​ഞ്ചൈ​സി​ക്കും അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്ന​ത്. അ​ണ്ട​ർ–21 താ​ര​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കെ. ​പ്ര​ശാ​ന്തി​നെ നി​ല​നി​ർ​ത്തു​ന്ന കാ​ര്യം ബ്ലാ​സ്റ്റേ​ഴ്സ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.