LiveTV

Live

Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് തിരുവനന്തപുരവും

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് തിരുവനന്തപുരവും
Summary
അടുത്ത സീസണില്‍ മൂന്നു ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ പദ്ധതിയിട്ട് ഐ.എസ്.എല്‍ മാനേജ്‌മെന്റ് പുറത്തിറക്കിയ ലേലപട്ടികയിലാണ് തിരുവനന്തപുരവും ഉള്‍പ്പെട്ടിരിക്കുന്നത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് കേരള ബ്ലാസ്‌റ്റേഴ്!സിന് പുറകെ തിരുവനന്തപുരവും. അടുത്ത സീസണില്‍ മൂന്നു ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ പദ്ധതിയിട്ട് ഐ.എസ്.എല്‍ മാനേജ്‌മെന്റ് പുറത്തിറക്കിയ ലേലപട്ടികയിലാണ് തിരുവനന്തപുരവും ഉള്‍പ്പെട്ടിരിക്കുന്നത്. മൂന്നു ടീമുകള്‍ക്കായുള്ള ലേലത്തിനുള്ള പട്ടികയില്‍ തിരുവനന്തപുരത്തെ കൂടാതെ അഹമ്മദാബാദ്, ബംഗളൂരു, കട്ടക്ക്, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷഡ്പുര്‍, കോല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

മേയ് 24 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ലേലത്തില്‍ വിജയിക്കുന്ന ടീമുകള്‍ അടുത്തസീസണ്‍ ഐ.എസ്.എല്ലില്‍ കളിക്കും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാകും സീസണിലെ ഐ.എസ്.എല്‍ മത്സരങ്ങള്‍ നടക്കുക. നിലവില്‍ എട്ടു ടീമുകളാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ സേതൃത്വത്തിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന് ലഭിക്കുന്ന വന്‍ സ്വീകാര്യതയാണ് തിരുവനന്തപുരത്തെ ലേലത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണമായതെന്നാണു സൂചന.