LiveTV

Live

Sports

അത്യുഗ്രന്‍ ക്രിക്കറ്റ് ഡ്രാമയായി ആസ്ട്രേലിയ – കിവീസ് പോരാട്ടം

അത്യുഗ്രന്‍ ക്രിക്കറ്റ് ഡ്രാമയായി ആസ്ട്രേലിയ – കിവീസ് പോരാട്ടം
Summary
ആദ്യം ബാറ്റ് ചെയ്ത കിവീസിന്റെ 287 വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 147/7 എന്ന നിലയിലേക്ക് തകര്‍ന്നു

മാർക്കസ് സ്റ്റോയിൻസിന്റെ ഒറ്റയാള്‍ പോരാട്ടത്തിനും ആസ്ട്രേലിയയെ ജയിപ്പിക്കാൻ കഴിഞ്ഞില്ല. ആസ്‍ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് ആറ് റണ്‍സിന്റെ അവിസ്മരണീയ വിജയം. കാണികളെ ആവേശക്കൊടുമുടിയില്‍ എത്തിച്ച മത്സരമാണ് ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ നടന്നത്. ആദ്യം ബാറ്റ് ചെയ്ത കിവീസിന്റെ 287 വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 147/7 എന്ന നിലയിലേക്ക് തകര്‍ന്നു. എന്നാൽ ഏഴാമനായി ക്രീസിലെത്തിയ ഓൾറൗണ്ടർ സ്റ്റോയിൻസിന്‍റെ ഒറ്റയാൾ പോരാട്ടം ഓസീസിന് വിജയപ്രതീക്ഷ നല്‍കി. 117 പന്തിൽ 146 റണ്‍സ് നേടിയ സ്റ്റോയിൻസ് ഇന്നിംഗ്‍സ് അവസാനിച്ചപ്പോഴും പുറത്താകാതെ നിന്നു.

അത്യുഗ്രന്‍ ക്രിക്കറ്റ് ഡ്രാമയായി ആസ്ട്രേലിയ – കിവീസ് പോരാട്ടം

മൂന്ന് ഓവർ ബാക്കിനിൽക്കുന്പോഴാണ് ഓസീസ് ഓൾഒൗട്ടാകുന്നത്. പതിനൊന്നാമൻ ജോഷ് ഹേസിൽവുഡിനെ സ്ട്രൈക്കിൽ നിന്നൊഴിവാക്കാൻ സ്റ്റോയിൻസ് അനാവശ്യ സിംഗിളിന് ശ്രമിച്ചതാണ് അവസാന വിക്കറ്റ് നഷ്ടപ്പെടാൻ കാരണമായത്. കരിയറിൽ 35ാം മത്സരം കളിക്കുന്ന ഹേസിൽവുഡ് ഏകദിനത്തിൽ ആദ്യമായാണ് പുറത്താകുന്നത്. തോൽവിയിലും സ്റ്റോയിൻസ് മാൻ ഓഫ് ദ മാച്ചായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് നീൽ ബ്രൂം (73), മാർട്ടിൻ ഗുപ്റ്റിൽ (61) എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് 9 വിക്കറ്റിന് 287 റണ്‍ നേടിയത്. 45 പന്തിൽ 48 റണ്‍സ് നേടിയ ജയിംസ് നീഷവും ബാറ്റിംഗിൽ പിന്തുണ നല്‍കി. ബൗളിംഗിലും ഓസീസിന് വേണ്ടി തിളങ്ങിയ സ്റ്റോയിൻസ് 49 റണ്‍സിന് മൂന്ന് കിവീസ് വിക്കറ്റുകൾ വീഴ്‍ത്തി.