LiveTV

Live

Sports

മെസ്സിയെയും നെയ്‍മറെയും തോല്‍പ്പിച്ച ഈ വര്‍ഷത്തെ മികച്ച ഗോള്‍ കാണാം

മെസ്സിയെയും നെയ്‍മറെയും തോല്‍പ്പിച്ച ഈ വര്‍ഷത്തെ മികച്ച ഗോള്‍ കാണാം
Summary
ഫുട്‍ബോള്‍ ആരാധകരെ അമ്പരപ്പിച്ച ആ ഗോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു

മെസ്സിയെയും നെയ്‍മറെയും പിന്‍തള്ളി മുഹമ്മദ് ഫൈസ് സുബ്രിയെന്ന മലേഷ്യക്കാരന് ഫിഫയുടെ മികച്ച ഗോളിനുള്ള പുഷ്‍കാസ് പുരസ്‌കാരം പുരസ്കാരം. മലേഷ്യന്‍ സൂപ്പര്‍ ലീഗില്‍ പെഹാങ്ങിനെതിരെ പിനാങ്ങിന് വേണ്ടിയായിരുന്നു സുബ്രി ആ ഫ്രീ കിക്കെടുത്തത്. ബോക്‌സിന് പുറത്ത് ഇടതു വിങ്ങില്‍ നിന്ന് സുബ്രി എടുത്ത കിക്ക് ഗോള്‍ പോസ്റ്റിന് തൊട്ടു മുകളിലെത്തി ഇടതു പോസ്റ്റിനെ ചാരി വലയിലേക്ക് വീണു. പഹാങ്ങിന്റെ ഗോള്‍കീപ്പര്‍ മുഹമ്മദ് നസ്‌റില്‍ നൗര്‍ദ് അന്തം വിട്ടു നിന്നു. ഫുട്‍ബോള്‍ ആരാധകരെ അമ്പരപ്പിച്ച ഈ ഗോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു.