LiveTV

Live

Sports

ഇംഗ്ലണ്ടിന്‍റെ തന്ത്രം അത്ഭുതപ്പെടുത്തിയെന്ന് കൊഹ്‍ലി

ഇംഗ്ലണ്ടിന്‍റെ തന്ത്രം അത്ഭുതപ്പെടുത്തിയെന്ന് കൊഹ്‍ലി
Summary
ഇത്തരത്തില്‍ കളിച്ച് ഞങ്ങളെ പരീക്ഷിക്കാനും ആകുലരാക്കാനുമായിരുന്നു അവരുടെ ശ്രമം. ഇതോടെ താളം നഷ്ടപ്പെട്ട് ഞങ്ങള്‍ ആവശ്യമില്ലാത്ത പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കുമെന്നും അത് തുണയാകുമെന്നും അവര്‍ കരുതി .....

പരമാവധി പന്തുകള്‍ തടുത്തിട്ട് സമനിലക്കായി ശ്രമിക്കാനുള്ള ഇംഗ്ലണ്ട് ശ്രമം തന്നെ അത്ഭുതപ്പെടുത്തിയതായി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ ആധികാരിക ജയത്തിനു ശേഷമായിരുന്നു ഇന്ത്യന്‍ നായകന്‍റെ പ്രതികരണം. തുറന്നു പറയുകയാണെങ്കില്‍ അവര്‍ കൂടുതല്‍ അര്‍പ്പണ മനോഭാവത്തോടെ കളത്തിലിറങ്ങുമെന്നാണ് കരുതിയത്. എന്നാല്‍ പ്രതിരോധിച്ച് രക്ഷപ്പെടാനുള്ള അവരുടെ ശ്രമം കണ്ടപ്പോള്‍ തന്നെ ഒന്നോ രണ്ടോ വിക്കറ്റുകള്‍ നേടാനായാല്‍ തകര്‍ച്ച തുടങ്ങുമെന്ന് ഉറപ്പായിരുന്നു. കാരണം അവരുടെ ബാറ്റ്സ്മാന്‍മാര്‍ യാതൊരുവിധത്തിലുള്ള അര്‍പ്പണ മനോഭാവവും കാട്ടിയിരുന്നില്ല - കൊഹ്‍ലി പറഞ്ഞു

തങ്ങളുടെ ക്ഷമ പരീക്ഷിക്കാനുള്ള ഇംഗ്ലണ്ട് നീക്കം നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ആ കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ഇത്തരത്തില്‍ കളിച്ച് ഞങ്ങളെ പരീക്ഷിക്കാനും ആകുലരാക്കാനുമായിരുന്നു അവരുടെ ശ്രമം. ഇതോടെ താളം നഷ്ടപ്പെട്ട് ഞങ്ങള്‍ ആവശ്യമില്ലാത്ത പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കുമെന്നും അത് തുണയാകുമെന്നും അവര്‍ കരുതി കാണും. എന്നാല്‍ ഒരേ തരം ഫീല്‍ഡ് തന്നെ ഒരുക്കി കളി കൈപ്പിടിയിലൊതുക്കാനായി. വാസ്തവത്തില്‍ അമിത പ്രതിരോധത്തിനുള്ള തീരുമാനത്തിലൂടെ മത്സരം ഇംഗ്ലണ്ട് ഞങ്ങള്‍ക്ക് സമ്മാനിക്കുകയായിരുന്നു.