LiveTV

Live

Sports

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയിക്കണം

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയിക്കണം
Summary
കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനോട് തോറ്റതിന്റെ നിരാശയുണ്ടെങ്കിലും ഹോംഗ്രൗണ്ടിലെ കാണികളുടെ പ്രോത്സാഹനം വിജയവീഥി തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്‌റ്റേഴ്‌സ്.

ഗോവെക്കതിരെ വിജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഹോംഗ്രൗണ്ടിലിറങ്ങും. തുടര്‍ച്ചയായി നാല് എവേ മത്സരങ്ങള്‍ക്ക് ശേഷമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്. വിജയപ്രതീക്ഷയിലാണ് ടീമെന്ന് കോച്ച് സ്റ്റീവ് കൊപ്പല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനോട് തോറ്റതിന്റെ നിരാശയുണ്ടെങ്കിലും ഹോംഗ്രൗണ്ടിലെ കാണികളുടെ പ്രോത്സാഹനം വിജയവീഥി തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്‌റ്റേഴ്‌സ്. പ്രതിരോധത്തിലെ പിഴവുകള്‍ പരിഹരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വെല്ലുവിളി. ഹ്യൂസിന്റെ അഭാവത്തില്‍ സെഡ്രിക് ഹെങ്ബാര്‍ത്തായിരിക്കും ടീമിനെ നയിക്കുക. റിനോയും വിനീതും കളിച്ചേക്കില്ല . ടീം ഫോര്‍മേഷനില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന സൂചനയാണ് കോച്ച് സ്റ്റീവ് കൊപ്പല്‍ നല്‍കിയത്.

എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സിന് അവശേഷിക്കുന്ന ആറു മത്സരങ്ങളും നിര്‍ണായകമാണ്. സെമിയിലെത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങള്‍ ജയിക്കുകയോ തോല്‍ക്കാതിരിക്കുകയോ വേണം. നാളത്തെ മത്സരം ജയിച്ചാല്‍ ആദ്യത്തെ നാലിലെത്താന്‍ കഴിയും. ഇതുവരെയുള്ള മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴിസിന്റേത് നാല് ഗോളുകളാണ്. വഴങ്ങിയത് ആറു ഗോളുകളും. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനോട് തോറ്റതിന്റെ പ്രതികാരം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് എഫ്‌സി ഗോവ.