LiveTV

Live

Sports

49 റണ്‍സിനിടെ നഷ്ടമായത് ഒമ്പത് വിക്കറ്റ്; ബംഗ്ലാദേശിന് അവിശ്വസനീയമായ തകര്‍ച്ച

  49 റണ്‍സിനിടെ നഷ്ടമായത് ഒമ്പത് വിക്കറ്റ്; ബംഗ്ലാദേശിന് അവിശ്വസനീയമായ തകര്‍ച്ച
Summary
തമീം ഇക്ബാലിന്‍റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ കേവലം ഒരു വിക്കറ്റിന് 171 എന്ന ശകക്തമായ നിലയില്‍ നിന്നുമാണ് ബംഗ്ലാ കടുവകള്‍ ഇംഗ്ലണ്ട് ഒരുക്കിയ.....

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് അവിശ്വസനീയമായ ബാറ്റിംഗ് തകര്‍ച്ച. കേവലം 49 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഒമ്പത് വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. തമീം ഇക്ബാലിന്‍റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ കേവലം ഒരു വിക്കറ്റിന് 171 എന്ന ശകക്തമായ നിലയില്‍ നിന്നുമാണ് ബംഗ്ലാ കടുവകള്‍ ഇംഗ്ലണ്ട് ഒരുക്കിയ കെണിയിലേക്ക് പതിച്ചത്. അഞ്ച് വിക്കറ്റെടുത്ത സ്പിന്നര്‍ മോയിന്‍ അലിയാണ് കടുവകളെ തളച്ചത്. 66 റണ്‍സെടുത്ത് മോമിനുള്‍ ഹഖ് തമീമിന് മികച്ച പിന്തുണയേകി. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ കുഴക്കിയ ഘട്ടത്തിലാണ് തകര്‍ച്ചക്ക് തുടക്കം കുറിച്ചത്.