LiveTV

Live

Sports

റാഞ്ചിയിലെ തോല്‍വി; യുവതാരങ്ങള്‍ക്ക് ധോണിയുടെ ഉപദേശം

റാഞ്ചിയിലെ തോല്‍വി; യുവതാരങ്ങള്‍ക്ക് ധോണിയുടെ ഉപദേശം
Summary
റാഞ്ചി ഏകദിനത്തിലെ തോല്‍വിക്ക് കാരണം യുവതാരങ്ങളുടെ തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി.

റാഞ്ചി ഏകദിനത്തിലെ തോല്‍വിക്ക് കാരണം യുവതാരങ്ങളുടെ തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പുതുമുഖതാരങ്ങള്‍ ഏറെ ക്ഷമ കാണിക്കണമെന്നും വമ്പനടിക്ക് മുതിര്‍ന്നതാണ് ഇവര്‍ക്ക് തിരിച്ചടിയായതെന്നും ധോണി പറഞ്ഞു.

നാലാം ഏകദിനത്തില്‍ 19 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. അജന്‍ക്യ രഹാനെയും വിരാട് കൊഹ്‍ലിയും മികച്ച അടിത്തറയാണ് ടീമിന് നല്‍കിയത്. മധ്യനിരയില്‍ കളിച്ച മനീഷ് പാണ്ഡെയും ഹര്‍ദീക്ക് പാണ്ഡ്യയും ക്രീസില്‍ കൂടുതല്‍ നേരം പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. യുവതാരങ്ങളുടെ ഷോട്ട് സെലക്ഷന്‍ പിഴച്ചെന്നും മഹേന്ദ്രസിങ് ധോണി പറഞ്ഞു. ബൌളര്‍മാര്‍ 16 റണ്‍സ് എക്സ്ട്രാ ആയി നല്‍കിയതിനേയും ധോണി വിമര്‍ശിച്ചു. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ വിക്കറ്റ് വീഴ്ത്തിയ ടീം സൌത്തിയേയും ട്രെന്റ് ബോള്‍ട്ടിനേയും മാര്‍ട്ടിന്‍ ഗുപ്തില്‍ അഭിനന്ദിച്ചു. മത്സരം തോറ്റതോടെ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമാണ്. ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന അവസാന ഏകദിനമാകും പരമ്പര വിജയികളെ നിര്‍ണയിക്കുക.