LiveTV

Live

Sports

റിയോയുടെ നഷ്ടമായി കേന്ദ്രാ ഹാരിസണ്‍

റിയോയുടെ നഷ്ടമായി കേന്ദ്രാ ഹാരിസണ്‍
Summary
അമേരിക്കന്‍ ട്രയല്‍സില്‍ യോഗ്യത നേടാതിരുന്നതിനാല്‍ കേന്ദ്ര റിയോ ഒളിംപിക്സിനുണ്ടാകില്ല.
റിയോയുടെ നഷ്ടമായി കേന്ദ്രാ ഹാരിസണ്‍

വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോഡ് കുറിച്ച് അമേരിക്കയുടെ കേന്ദ്രാ ഹാരിസണ്‍. ലണ്ടന്‍ ആനിവേഴ്സറി ഗെയിംസില്‍ 12.20 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് കേന്ദ്രാ ‍ പുതിയ റെക്കോഡിന് ഉടമയായത്. അമേരിക്കന്‍ ട്രയല്‍സില്‍ യോഗ്യത നേടാതിരുന്നതിനാല്‍ കേന്ദ്ര റിയോ ഒളിംപിക്സിനുണ്ടാകില്ല.

ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിന്‍റെ സാന്നിധ്യം കൊണ്ടാണ് ഇത്തവണത്തെ ലണ്ടന്‍ ആനിവേഴ്സറി ഗെയിംസ് ശ്രദ്ധേയമായത്. എന്നാല്‍ ഏവരുടെയും മനം കവര്‍ന്നത് ഒരു ഇരുപത്തി മൂന്നുകാരിയാണ്. കേന്ദ്രാഹാരിസണ്‍. നിര്‍ഭാഗ്യം കൊണ്ട് അമേരിക്കയുടെ ഒളിംപിക് ടീമില്‍ ഇടംപിടിക്കാനാകാതെ പോയ താരം. തന്‍റെ കഴിവില്‍ സംശയിച്ചവര്‍ക്ക് പുതിയ ലോക റെക്കോഡ് കുറിച്ചാണ് കേന്ദ്ര മറുപടി നല്‍കിയത്

100 മീറ്റര്‍ വനിതാ ഹഡില്‍സില്‍ പഴങ്കഥയായത് 28 വര്‍ഷം പഴക്കമുള്ള റെക്കോഡ്. ബള്‍ഗേറിയയുടെ യൊര്‍ഡാന്‍ക ‍ഡോങ്കോവയുടെ പേരിലുള്ള റെക്കോഡാണ് കേന്ദ്ര തിരുത്തി കുറിച്ചത്

ഈ മാസം നടന്ന അമേരിക്കയുടെ ഒളിംപിക്സ് ട്രയല്‍സില്‍ കേന്ദ്ര് ഫിനിഷ് ചെയ്തത് ആറാം സ്ഥാനത്താണ്. ഇതോടെ റിയോ പ്രതീക്ഷകള്‍ അസ്തമിച്ചു. തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണിതെന്നായിരുന്നു മത്സര ശേഷം കേന്ദ്രയുടെ പ്രതികരണം. ഏതായാലും റിയോയുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരിക്കും കേന്ദ്രയുടെ അസാന്നിധ്യം.