LiveTV

Live

Sports

മാഞ്ചസ്റ്റര്‍ സിറ്റി - ലിവര്‍പൂള്‍ മത്സരം സമനിലയില്‍

മാഞ്ചസ്റ്റര്‍ സിറ്റി - ലിവര്‍പൂള്‍ മത്സരം സമനിലയില്‍
Summary
പോയിന്റ് പട്ടികയില്‍ സിറ്റി മൂന്നാമതും ലിവര്‍പൂള്‍ നാലാമതുമാണ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായകമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ മത്സരം ഓരോ ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു. ജെയിംസ് മില്‍നറിലൂടെ ലിവര്‍പൂള്‍ ആദ്യം മുന്നിലെത്തിയെങ്കിലും സെര്‍ജി അഗ്യൂറോയിലൂടെ സിറ്റി തിരിച്ചടിച്ചു. പോയിന്റ് പട്ടികയില്‍ സിറ്റി മൂന്നാമതും ലിവര്‍പൂള്‍ നാലാമതുമാണ്.

മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടോട്ടനത്തിനും ജയം. മിഡില്‍സ്ബ്രോയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് യുണൈറ്റഡ് തകര്‍ത്തത്. ടോട്ടനം സതാംപ്ടണെ തോല്‍പ്പിച്ചപ്പോള്‍ ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ സിറ്റി മത്സരം സമനിലയില്‍ പിരിഞ്ഞു

ഇബ്രാഹ്മോവിച്ച്, പോള്‍ പോഗ്‍ബ, മഖ്തരിയാന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് മാഞ്ചസ്റ്റര്‍യുണൈറ്റഡ് മിഡില്സ്ബ്രോയുടെ തട്ടകത്തിലിറങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച യുണൈറ്റഡ് മൌറാനെ ഫില്ലെയ്നിയിലൂടെയും ജെസി ലിങ്കാര്‍ഡിലൂടെയും ആദ്യം മുന്നിലെത്തി.

മത്സരത്തിന്റെ അധികസമയത്ത് അന്റോണിയോ വലന്‍സിയയാണ് യുണൈറ്റഡിനായി മൂന്നാം ഗോള്‍ നേടിയത്. റൂഡി ഗെസ്റ്റാഡെയാണ് മിഡില്‍സ്ബ്രോയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജയത്തോടെ യുണൈറ്റഡ് ആഴ്സണലിനെ മറികടന്ന് അഞ്ചാമതെത്തി.

മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനം സതാംപ്ടണെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. ക്രിസ്റ്റ്യന്‍ എറിക്സണും ദെലെ അലിയുമാണ് ടോട്ടനത്തിനായി ഗോള്‍ നേടിയത്.