LiveTV

Live

Sports

ജോകോവിച്ചിന് ഫ്രഞ്ച് ഓപ്പണ്‍

ജോകോവിച്ചിന് ഫ്രഞ്ച് ഓപ്പണ്‍
Summary
ജോകോവിച്ചിന്റെ പന്ത്രണ്ടാം ഗ്ലാന്‍ഡ് സ്ലാം കിരീടനേട്ടമാണിത്. ഫ്രഞ്ച് ഓപണ്‍ കിരീടം നേടിയതോടെ കരിയര്‍ സ്ലാം പൂര്‍ത്തിയാക്കാന്‍ നോവാക് ജോകോവിച്ചിനായി

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോകോവിച്ചിന്. ഫൈനലില്‍ ബ്രിട്ടണിന്റെ ആന്‍ഡി മറെയെ തോല്‍പ്പിച്ചു. സ്‌കോര്‍ 3-6, 6-1, 6-2, 6-4.

പന്ത്രണ്ടാം ഗ്ലാന്‍ഡ് സ്ലാം സ്വന്തമാക്കിയ ജോകോവിചിന്‍റെ പ്രഥമ ഫ്രഞ്ച് ഓപണ്‍ കിരീടമാണിത്. ഫ്രഞ്ച് ഓപണ്‍ കിരീടം നേടിയതോടെ കരിയര്‍ സ്ലാം പൂര്‍ത്തിയാക്കാന്‍ നോവാക് ജോകോവിച്ചിനായി. കരിയര്‍ സ്ലാം പൂര്‍ത്തിയാക്കുന്ന എട്ടാമത്തെ താരമാണ് ജോകോവിച്ച്.