LiveTV

Live

Sports

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ചാം ജയം

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ചാം ജയം
Summary
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കായി നായകന്‍ ധോണി 43 ഉം ഷെയന്‍ വാട്സണ്‍ 36 റണ്‍സും നേടിയിരുന്നു

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ചാംജയം. ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ഇന്ന് മുംബൈ ഇന്ത്യന്‍സ്- കിങ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ചെന്നൈ ഉയര്‍ത്തിയ 176 വിജയലക്ഷ്യത്തിനെതിരെ ബാറ്റേന്തിയ കൊല്‍ക്കത്ത 17.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം എത്തിപ്പിടിച്ചു. 57 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 45 റണ്‍സ് നേടിയ നായകന്‍ ദിനേശ് കാര്‍ത്തികുമാണ് കൊല്‍ക്കത്തക്ക് ജയമൊരുക്കിയത്. സുനില്‍ നരെയ്ന്‍ 32 റണ്‍സും നേടി. ചെന്നൈക്കായി മലയാളി താരം കെ.എം ആസിഫ് ഒരു വിക്കറ്റ് നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കായി നായകന്‍ ധോണി 43 ഉം ഷെയന്‍ വാട്സണ്‍ 36 റണ്‍സും നേടിയിരുന്നു.

ജയത്തോടെ കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ചെന്നൈ ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ന് മുംബൈ ഇന്ത്യന്‍സ് കിങ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും. അവസാന സ്ഥാനത്തുള്ള മുംബൈക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.