LiveTV

Live

Sports

പാണ്ഡ്യ വീണ്ടും എറിഞ്ഞു: ഇത്തവണയും അംല പുറത്ത്

പാണ്ഡ്യ വീണ്ടും എറിഞ്ഞു: ഇത്തവണയും അംല പുറത്ത്
Summary
മത്സരത്തില്‍ 71 റണ്‍സാണ് അംല നേടിയത്

നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ജയത്തിന് വഴിത്തിരിവായത് ഒരു റണ്‍ ഔട്ട്. ഓപ്പണര്‍ ഹാശിം അംലയുടെ റണ്‍ ഔട്ടാ ണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട് കുതിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അംല പുറത്താ വുന്നത്. ഹര്‍ദ്ധിക്ക് പാണ്ഡ്യയുടെ ഉജ്വല ത്രേയാണ് അംലക്ക് പുറത്തേക്ക് വഴിയൊരുക്കിയത്. മിഡ് ഓഫിലേക്ക് കളിച്ച അംല റണ്ണിനായി ഓടിയെങ്കിലും വേഗത്തില്‍ പന്ത് കൈയ്യിലാക്കിയ പാണ്ഡ്യ വിക്കറ്റിലേക്ക് എറിയുകയായിരുന്നു.

ലക്ഷ്യം തെറ്റിയില്ല. അംല പുറത്ത്. എന്നാല്‍ അംല ക്രീസില്‍ തൊട്ടോ, തൊട്ടില്ലെ എന്ന വിവാദവും നിലനില്‍ക്കുന്നുണ്ട്. മുപ്പത്തിയഞ്ചാം ഓവറില്‍ 167/4 എന്ന നിലയില്‍ ജയത്തിലേക്ക് നീങ്ങുന്നതിനടെയാണ് അംല പുറത്താകുന്നത്. അംല ഇത് രണ്ടാം പ്രാവശ്യമാണ് പാണ്ഡ്യയുടെ ഡയരക്ട് ത്രോയില്‍ പുറത്താകുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലായിരുന്നു ആദ്യത്തേത്. അന്ന് അന്ന് എല്‍ഗറിനൊപ്പം മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെ റണ്ണിനായി ഓടിയെങ്കിലും പാണ്ഡ്യയുടെ മിന്നല്‍ ത്രോയില്‍ വിക്കറ്റ് തെറിക്കുകയായിരുന്നു.