LiveTV

Live

Sports

സാഹക്ക് പരിക്ക്, കാര്‍ത്തിക് പകരക്കാരന്‍

സാഹക്ക് പരിക്ക്, കാര്‍ത്തിക് പകരക്കാരന്‍
Summary
ദിനേശ് കാര്‍ത്തിക്കിനെ പകരക്കാരനായി ടീമിലുള്‍പ്പെടുത്തിയതായും ബിസിസിഐ അറിയിച്ചു. മൂന്നാം ടെസ്റ്റിന് മുന്നോടിയായി കാര്‍ത്തിക് ടീമിനൊപ്പം ചേരും

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ കളിക്കില്ല. പരിക്കേറ്റ സാഹയെ നിലവില്‍ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റ സാഹക്ക് മൂന്നാം ടെസ്റ്റിലും കളിക്കാനാകില്ലെന്ന് ഉറപ്പായതായും ദിനേശ് കാര്‍ത്തിക്കിനെ പകരക്കാരനായി ടീമിലുള്‍പ്പെടുത്തിയതായും ബിസിസിഐ അറിയിച്ചു.

സാഹക്ക് പരിക്ക്, കാര്‍ത്തിക് പകരക്കാരന്‍

മൂന്നാം ടെസ്റ്റിന് മുന്നോടിയായി കാര്‍ത്തിക് ടീമിനൊപ്പം ചേരും. ആദ്യ ടെസ്റ്റില്‍ പത്ത് ക്യാച്ചുകളുമായി റെക്കോഡിട്ട സാഹ ബാറ്റ് കൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തിരുന്നത്. രണ്ടാം ടെസ്റ്റില്‍ സാഹക്ക് പകരക്കാരനായി വിക്കറ്റിന് പിന്നില്‍ നിലയുറപ്പിച്ച പാര്‍ഥിവ് പട്ടേലും കാര്യമായി തിളങ്ങിയിട്ടില്ല.