LiveTV

Live

Sports

മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ലിവര്‍പൂള്‍; ആഴ്സണലിനും തോല്‍വി

മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ലിവര്‍പൂള്‍; ആഴ്സണലിനും തോല്‍വി
Summary
മറ്റൊരു മത്സരത്തില്‍ ആഴ്സണലിനെ ബേണ്‍മൌത്തും അട്ടിമറിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിന് വിരാമം. ലിവര്‍പൂളാണ് സിറ്റിയെ തോല്‍പ്പിച്ചത്. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ലിവര്‍പൂളിന്‍റെ ജയം. മറ്റൊരു മത്സരത്തില്‍ ആഴ്സണലിനെ ബേണ്‍മൌത്തും അട്ടിമറിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ലിവര്‍പൂള്‍; ആഴ്സണലിനും തോല്‍വി

20 ജയവും രണ്ട് സമനിലകളുമായി പോയിന്‍റ് പട്ടികയില്‍ മുന്നേറ്റം തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്കിത് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ലിവര്‍പൂള്‍ തട്ടകത്തില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് സിറ്റി ഏറ്റുവാങ്ങിയത്. അലക്സ് ഒക്സ്ലാഡെ, റോബര്‍ട്ടോ ഫിര്‍മിനോ, സാഡിയോ മാനെ, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിനായി സിറ്റിയുടെ പോസ്റ്റില്‍ പന്തടിച്ചുകയറ്റിയത്. വലിയ തകര്‍ച്ചയിലേക്ക് പോകുമായിരുന്ന സിറ്റിയുടെ തോല്‍വിയുടെ പ്രഹരം കുറച്ചത് ലെറോയ് സാനെ, ബെര്‍ണാഡോ സില്‍വ, ഗുണ്ടോഗന്‍ എന്നിവരായിരുന്നു. തോറ്റെങ്കിലും 62 പോയിന്‍റുമായി സിറ്റി ഒന്നാമതാണ്. അതേസമയം, ചെല്‍സിയെ മറികടന്ന് ലിവര്‍പൂള്‍ മൂന്നാമതെത്തി. മറ്റൊരു മത്സരത്തില്‍ ആഴ്സണലിനെ ബേണ്‍മൌത്ത് അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബേണ്‍മൌത്തിന്‍റെ ജയം.