LiveTV

Live

Sports

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മോശം പ്രകടനം: റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മോശം പ്രകടനം: റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി 
Summary
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിയും മോശം ബാറ്റിങ്ങും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും തിരിച്ചടിയായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിയും മോശം ബാറ്റിങ്ങും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും തിരിച്ചടിയായി. നായകന്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നിലേക്ക് ഇറങ്ങി. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രണ്ടാം സ്ഥാനത്ത് എത്തി. ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാമത്. റൂട്ടിന് 881ഉം കോഹ്ലിക്ക് 880 ആണ് റേറ്റിങ്. ഒരു പോയിന്റ് വ്യാത്യാസമാണ് കോഹ്ലിയും റൂട്ടും തമ്മിലുള്ളത് എന്നതിനാല്‍ ഇരുവരുടെയും അടുത്ത മത്സരത്തോടെ റാങ്കിങ്ങില്‍ വീണ്ടും മാറ്റം വരും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 5,28 എന്നിങ്ങനെയായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. 947 പോയിന്റുമായി സ്റ്റീവ് സ്മിത്ത് ഏറെ മുന്നിലാണ്. മറ്റൊരു ബാറ്റ്‌സ്മാനായ പുജാരയും താഴോട്ടിറങ്ങി അഞ്ചിലെത്തി. ബൗളര്‍മാരില്‍ കാഗിസോ റബാദ ഒന്നാം സ്ഥാനത്ത് എത്തിയതാണ് മറ്റൊന്ന്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനെയാണ് റബാദ മറികടന്നത്. ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് റബാദക്ക് അനുഗ്രഹമായത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മോശം പ്രകടനം: റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി 

പരമ്പരയിലെ താരമായ വെര്‍ണോന്‍ ഫിലാന്‍ഡര്‍ ആറാം സാനത്ത് എത്തി. അതേസമയം ഇന്ത്യയുടെ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനുമാണ് ബൗളര്‍മാരില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍. എന്നാല്‍ ടീം റാങ്കിങ്ങില്‍ ഇന്ത്യ തന്നെയാണ് ടെസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്കയ്ക്കും മൂന്നാം സ്ഥാനം ആസ്ട്രേലിയക്കുമാണ്.