LiveTV

Live

Sports

വസീം ജാഫര്‍ വിദര്‍ഭക്കായി രഞ്ജി കളിച്ചത് പ്രതിഫലം വാങ്ങാതെ

വസീം ജാഫര്‍ വിദര്‍ഭക്കായി രഞ്ജി കളിച്ചത് പ്രതിഫലം വാങ്ങാതെ
Summary
കഴിഞ്ഞ തവണ വിദര്‍ഭക്കായി കളിച്ചെങ്കിലും പരിക്ക് മൂലം മത്സരങ്ങള്‍ നഷ്ടപ്പെട്ടതിനാലാണ് ഇത്തവണ പ്രതിഫലം വേണ്ടെന്ന നിലപാടിലേക്ക് വസീം ജാഫര്‍ എത്തിയത്. മൂന്നു തവണകളായി പ്രതിഫലം ലഭിക്കുന്ന വിധത്തിലായിരുന്നു 2016-

ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി കിരീടം വിദര്‍ഭ സ്വന്തമാക്കിയപ്പോള്‍ അതിന് പിന്നിലെ ചാലക ശക്തികളിലൊരാളായിരുന്നു മുന്‍ ഇന്ത്യന്‍ താരവും മുംബൈ നിരയിലെ ഒരു കാലത്തെ ശക്തനുമായിരുന്ന വസീം ജാഫര്‍. ടീം തളര്‍ന്നപ്പോഴെല്ലാം തന്‍റെ അനുഭവ സമ്പത്ത് മുഴുവനും പുറത്തെടുത്ത് രക്ഷ വേഷത്തില്‍ താരം നിലകൊണ്ടു. വലിയ മത്സരങ്ങള്‍ കളിച്ച് പരിചയമില്ലാത്ത വിദര്‍ഭ എന്ന ടീമിനെ ഒത്തൊരുമിച്ച് വന്‍ വെല്ലുവിളികള്‍ നേരിടുന്നതിന് സജ്ജരാക്കുന്നതില്‍ ജാഫര്‍ വഹിച്ച പങ്ക് ചെറുതല്ല. പ്രതിഫലമൊന്നും വാങ്ങാതെയാണ് വസീം ജാഫര്‍ ഇത്തവണ കളിച്ചതെന്നത് ആ നേട്ടത്തിന് തിളക്കമേകുന്നു.

കഴിഞ്ഞ തവണ വിദര്‍ഭക്കായി കളിച്ചെങ്കിലും പരിക്ക് മൂലം മത്സരങ്ങള്‍ നഷ്ടപ്പെട്ടതിനാലാണ് ഇത്തവണ പ്രതിഫലം വേണ്ടെന്ന നിലപാടിലേക്ക് വസീം ജാഫര്‍ എത്തിയത്. മൂന്നു തവണകളായി പ്രതിഫലം ലഭിക്കുന്ന വിധത്തിലായിരുന്നു 2016-17 സീസണിലെ കരാറെന്ന് താരം വ്യക്തമാക്കുന്നു.

രഞ്ജി ട്രോഫിയില്‍ വലിയൊരു പങ്ക് ഞാന്‍ വഹിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. എന്നാല്‍ പരിക്ക് ഇതിന് തടസമായി. എന്നാല്‍ നിശ്ചയിച്ച പ്രകാരം വേതനം നല്‍കാന്‍ അവര്‍ വിസമ്മതിച്ചില്ല. ഒക്ടോബറില്‍ പരിക്ക് മൂലം എനിക്ക് കളിക്കാനായില്ല. ആ സമയം അവര്‍ വേതനം തന്നതുമില്ല. എന്നാല്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ അവരെന്‍റെ സേവനം വിനിയോഗിച്ചില്ല. എന്നാല്‍ കരാര്‍ പ്രകാരമുള്ള വേതനം നല്‍കുകയും ചെയ്തു. അതിനാല്‍ തന്നെ ഈ സീസണില്‍ പ്രതിഫലം വേണ്ടെന്ന് ഞാന്‍ അവരെ അറിയിക്കുകയായിരുന്നു. ഇരുവര്‍ക്കും ഈ സീസണും ആ തീരുമാനവും ഗുണകരമായതില്‍ സന്തോഷമുണ്ട്- വസീം ജാഫര്‍ നയം വ്യക്തമാക്കി.