LiveTV

Live

Sports

ഗോളടിച്ചു, പിന്നാലെ ചുവപ്പ് കാര്‍ഡ്: ലാലീഗയിലെ ആദ്യ മത്സരത്തില്‍ തന്നെ കോസ്റ്റ പുറത്ത് 

ഗോളടിച്ചു, പിന്നാലെ ചുവപ്പ് കാര്‍ഡ്: ലാലീഗയിലെ ആദ്യ മത്സരത്തില്‍ തന്നെ കോസ്റ്റ പുറത്ത് 
Summary
ചെല്‍സിയില്‍ നിന്ന് മടങ്ങിയെത്തിയ അത്‌ലറ്റിക്കോ മഡ്രിഡ് താരം ഡിയാഗോ കോസ്റ്റക്ക് സ്പാനിഷ് ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ ചുവപ്പ്  കാര്‍ഡ്.  

ചെല്‍സിയില്‍ നിന്ന് മടങ്ങിയെത്തിയ അത്‌ലറ്റിക്കോ മഡ്രിഡ് താരം ഡിയാഗോ കോസ്റ്റക്ക് സ്പാനിഷ് ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ ചുവപ്പ് കാര്‍ഡ്. ഗറ്റാഫെ എഫ്‌സിക്കെതിരായ മത്സരത്തിലാണ് കോസ്റ്റക്ക് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോകേണ്ടി വന്നത്. 68ാം മിനുറ്റില്‍ കോസ്റ്റ ഗോള്‍ നേടിയിരുന്നു. ഈ ഗോള്‍ ആഘോഷിക്കാന്‍ കാണികള്‍ക്കിടയിലേക്ക് പോയതാണ് വിനയായത്. പരിക്കന്‍ കളിയുടെ പേരില്‍ 62ാം മിനുറ്റില്‍ കോസ്റ്റക്കെതിരെ റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയിരുന്നു.

പിന്നാലെ 68ാം മിനുറ്റില്‍ കോസ്റ്റ ഗോള്‍ നേടുകയും ആഘോഷിക്കാന്‍ കാണികള്‍ക്കിടയിലേക്ക് പോകുകയായിരുന്നു. ലാലീഗയില്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് വിലക്കുണ്ട്. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട കോസ്റ്റക്ക് തന്നെ പുറത്ത് പോകേണ്ടി വന്നു. മത്സരത്തില്‍ ഗറ്റാഫയെ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. ഏറെ നാള്‍ അത്‌ലറ്റിക്കോ മഡ്രിഡില്‍ പന്തുതട്ടിയ കോസ്റ്റ 2014ലാണ് ചെല്‍സിയിലേക്ക് ചേക്കേറുന്നത്.

ഗോളടിച്ചു, പിന്നാലെ ചുവപ്പ് കാര്‍ഡ്: ലാലീഗയിലെ ആദ്യ മത്സരത്തില്‍ തന്നെ കോസ്റ്റ പുറത്ത് 

അടുത്തിടെയാണ് അത്‌ലറ്റിക്കോ മാഡ്രിഡില്‍ തന്നെ കോസ്റ്റ തിരിച്ചെത്തുന്നത്. ചെല്‍സി പരിശീലകന്‍ അന്റോണിയോ കോന്റയുമായി കോസ്റ്റക്ക് അത്ര നല്ല ബന്ധമായിരുന്നില്ല. അതേസമയം കോസ്റ്റക്ക് നേരെ കാഡുയര്‍ത്തിയ റഫറിയുടെ തീരുമാനത്തെ പരിശീലകന്‍ പിന്തുണച്ചു. ഇങ്ങനെയാരു അവസരത്തില്‍ റഫറിക്ക് നിയമം അനുസരിക്കാനെ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.