LiveTV

Live

Sports

മുരളി വിജയിനും പുജാരക്കും സെഞ്ച്വറി; ഇന്ത്യ തിരിച്ചടിക്കുന്നു

മുരളി വിജയിനും പുജാരക്കും സെഞ്ച്വറി; ഇന്ത്യ തിരിച്ചടിക്കുന്നു
Summary
നേരത്തെ ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ 205 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആര്‍ അശ്വിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ലങ്കയെ തകര്‍ത്തത്...

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ മുരളി വിജയും ചേതേശ്വര്‍ പുജാരയും സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇതോടെ രണ്ടാം ദിനം അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡ് നൂറു കവിഞ്ഞു. 128 റണ്‍സെടുത്ത വിജയ്‍യുടെ വിക്കറ്റാണ് ഇന്ന് ഇന്ത്യക്ക് നഷ്ടമായത്. പകരം ക്രീസിലെത്തിയ നായകന്‍ വിരാട് കൊഹ്‍ലി ഏറെക്കുറെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ ഇന്ത്യയുടെ റണ്‍മല കെട്ടിപ്പൊക്കാന്‍ ആരംഭിച്ചു. 121 റണ്‍സെടുത്ത പുജാരയും 54 റണ്‍സുമായി കൊഹ്‍ലിയുമാണ് രണ്ടാം ദിനം അവസാനിപ്പിക്കുമ്പോള്‍ ക്രീസില്‍.

നേരത്തെ ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ 205 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ആര്‍ അശ്വിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ലങ്കയെ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് സമരവിക്രമയെയും തിരിമാനയെയും വേഗത്തില്‍ നഷ്ടമായി. ഷമിക്ക് പകരം ടീമിലെത്തിയ ഇഷാന്ത് ശര്‍മക്കും അശ്വിനുമായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ ആഞ്ചലോ മാത്യൂസ് 10 റണ്‍സെടുത്ത് ജഡേജക്ക് വിക്കറ്റും നല്‍കി മടങ്ങി. എന്നാല്‍ അര്‍ധസെഞ്ച്വറി നേടിയ കരുണരത്നയും നായകന്‍ ദിനേശ് ചാണ്ഡിമലും ലങ്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.

എന്നാല്‍ കരുണരത്ന വീണതോടെ പിന്നീട് ലങ്കക്ക് പിടിച്ചുനില്‍ക്കാനായില്ല. വന്നവര്‍ വേഗത്തില്‍ ക്രീസ് വീട്ടു. ഇന്ത്യക്കായി അശ്വിന്‍ നാലും ജഡേജ, ഇഷാന്ത് ശര്‍മ എന്നിവര്‍ മൂന്നും വിക്കറ്റാണ് നേടിയത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 11 റണ്‍സെന്ന നിലയിലായിരുന്നു. ഏഴു റണ്‍സെടുത്ത ലോകേഷ് രാഹുലാണ് പുറത്തായത്.