LiveTV

Live

Sports

ഏകദിന ക്രിക്കറ്റില്‍ ഡബിളടിച്ച് 16കാരി

ഏകദിന ക്രിക്കറ്റില്‍ ഡബിളടിച്ച് 16കാരി
Summary
മുംബൈ സ്വദേശിനിയായ ജമൈമ റോഡ്രിഗസാണ് 163 പന്തുകളില്‍ നിന്നും 202 റണ്‍സുമായി തിളങ്ങിയത്. അണ്ടര്‍ - 19 മത്സരത്തില്‍ സൌരാഷ്ട്രക്കെതിരെ മുംബൈക്ക്

ഏകദിന ക്രിക്കറ്റില്‍ ഡബിളടിച്ച് 16കാരി ശ്രദ്ധാകേന്ദ്രമായി. മുംബൈ സ്വദേശിനിയായ ജമൈമ റോഡ്രിഗസാണ് 163 പന്തുകളില്‍ നിന്നും 202 റണ്‍സുമായി തിളങ്ങിയത്. അണ്ടര്‍ - 19 മത്സരത്തില്‍ സൌരാഷ്ട്രക്കെതിരെ മുംബൈക്ക് വേണ്ടിയായിരുന്നു യുവതാരത്തിന്‍റെ വെടിക്കെട്ട് പ്രകടനം.

ഏകദിന ക്രിക്കറ്റില്‍ ഡബിളടിച്ച് 16കാരി

നാലാം വയസില്‍ പ്ലാസ്റ്റിക് ബോളിന് പകരം ചുവന്ന പന്തില്‍ കളി തുടങ്ങിയ ജമൈമ മുംബൈ അണ്ടര്‍17 ഹോക്കി ടീമിലും അംഗമായിരുന്നു. ഈ ടൂര്‍ണമെന്‍റില്‍ രണ്ട് ശതകങ്ങള്‍ ഇതിനോടകം സ്വന്തം പേരില്‍ കുറിച്ച താരത്തിന്‍റെ അണ്ടര്‍-19 സൂപ്പര്‍ ലീഗുകളിലെ ശരാശരി 300ല്‍ അധികമാണ്.