LiveTV

Live

Sports

റയലിന് ഞെട്ടിക്കുന്ന തോല്‍വി, വിവാദമായി ക്രിസ്റ്റ്യനോ റൊണാള്‍ഡോ 

റയലിന് ഞെട്ടിക്കുന്ന തോല്‍വി, വിവാദമായി ക്രിസ്റ്റ്യനോ റൊണാള്‍ഡോ 
Summary
സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി

സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. ദുര്‍ബലരായ ജിറോണില്‍ നിന്നും ഒന്നിനെതിരെ രണ്ട് ഗോളു കള്‍ക്കായിരുന്നു സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡ് തോറ്റത്. ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു ജിറോണിന്റെ അതിശക്തമായ തിരിച്ചുവരവ്. തോല്‍വിയോടെ ഒന്നാം സ്ഥാനത്തുളള ബാര്‍സയുമായുളള അകലം വര്‍ദ്ധിച്ചു. ബാര്‍സക്ക് 28 പോയിന്റുള്ളപ്പോള്‍ റയലിന് 20 പോയിന്റാണുള്ളത്. 24 പോയിന്റുള്ള വലന്‍സിയയാണ് രണ്ടാം സ്ഥാനത്ത്. ഇസ്‌കോയിലൂടെ പന്ത്രണ്ടാം മിനുറ്റില്‍തന്നെ റയല്‍ മുന്നിലെത്തി. രണ്ടാം പകുതിയിലായിരുന്നു റയലിനെ ഞെട്ടിച്ച രണ്ടു ഗോളുകളും പിറന്നത്.

54ാം മിനുറ്റില്‍ സ്റ്റുവാനിയിലൂടെ ഒപ്പമെത്തിയ ജിറോണ 58ാം മിനുറ്റില്‍ മന്‍സാനെരിയിലൂടെ ലീഡ് പിടിച്ചു. ലീഡ് തകര്‍ക്കാന്‍ ക്രിസ്റ്റ്യാനോയും സംഘവും ആഞ്ഞുപിടിച്ചെങ്കിലും കഴിഞ്ഞില്ല. അതേസമയം മത്സരത്തില്‍ പന്തിനായുള്ള പോരാട്ടത്തിനിടെ ജിറോണ താരമായ പെരേ പോണ്‍സിനെ ക്രിസ്റ്റിയാനോ പരിക്കേല്‍പ്പിച്ചത് റയലിന് നാണക്കേടായി. പോണ്‍സിന്റെ മുഖം കൈകൊണ്ട് പിടിച്ചുവെക്കുന്ന ക്രിസ്റ്റ്യാനോയുടെ ദൃശ്യം ടിവി റിപ്ലേകളില്‍ വ്യക്തമായിരുന്നു. ഫോമില്ലാതെ പതറുന്ന ക്രിസ്റ്റ്യാനോക്ക് ഈ മോശം പെരുമാറ്റത്താല്‍ വിലക്കു വരാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.