LiveTV

Live

Sports

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി-ട്വന്റി മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി-ട്വന്റി മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
Summary
ഇന്ത്യാ ടൂറിനെത്തിയ ന്യൂസിലാന്‍ഡുമായുള്ള മൂന്നാമത്തെ ട്വന്‍റി-20 മത്സരമാണ് നവംബര്‍ 7 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്‍ഡ്യാ - ന്യൂസിലാന്‍ഡ് ട്വന്‍റി-ട്വന്‍റി മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. സ്വാഗതസംഘം ഓഫീസിന്‍റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് വൈകിട്ട് പുനരാരംഭിക്കും.

ഇന്ത്യാ ടൂറിനെത്തിയ ന്യൂസിലാന്‍ഡുമായുള്ള മൂന്നാമത്തെ ട്വന്‍റി-20 മത്സരമാണ് നവംബര്‍ 7 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. പിച്ച് നിര്‍മ്മാണം അടക്കം ഒരുക്കങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. സ്വാഗതസംഘത്തിന്‍റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

അഞ്ചാം തീയതി രാത്രിയോടെ ടീമംങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചേരും. ഏഴാം തീയതി വൈകിട്ട് നടക്കുന്ന മത്സരം കാണാന്‌‍ വേണ്ടിയുള്ള ടിക്കറ്റിന്‍റെ ഓണ്‍ലൈന്‍ വില്ഡപ്പന വൈകിട്ട് പുനരാരംഭിക്കും. 80 ശതമാനത്തിലേറെ ടിക്കറ്റും നേരത്തെ തന്നെ വിറ്റ് തീര്‍ന്നിരിന്നു. കളി നടക്കുന്ന ദിവസം 2500 പോലീസുകാരെ വിന്യസിപ്പിച്ച് വന്‍സുരക്ഷയാണ് കേരളപൊലീസ് ഒരുക്കിയിരിക്കുന്നത്.