LiveTV

Live

Sports

കൊഹ്‍ലിയും ധോണിയുമില്ലാതെ എന്ത് ലോക ടീം? - പാകിസ്താന്‍ ചോദിക്കുന്നു

കൊഹ്‍ലിയും ധോണിയുമില്ലാതെ എന്ത് ലോക ടീം? - പാകിസ്താന്‍ ചോദിക്കുന്നു
Summary
ഇന്ത്യന്‍ ടീം അംഗങ്ങള്‍ കൂടി ലോക ഇലവനില്‍ ഉണ്ടാകേണ്ടതായിരുന്നു എന്ന് അഫ്രീദി

പാകിസ്താന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് ആശ്വാസത്തിന്‍റെ സമയമാണ്. കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിന്‍റെ വിവിധ ഭാഗത്തു നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ ലോക ഇലവന്‍റെ ബാനറില്‍ പാകിസ്താന്‍ മണ്ണില്‍ കളിക്കാനിറങ്ങുന്നു. ക്രിക്കറ്റ് ലോകം പിന്തുണയുമായി പിന്നിലുണ്ടെങ്കിലും പാകിസ്താന്‍ ആരാധകര്‍ നിരാശയിലാണ്. ലോക ടീമില്‍ ഇന്ത്യന്‍ സാന്നിധ്യമില്ലാത്തതാണ് നിരാശയുടെ കാരണം. കൊഹ്‍ലിയും ധോണിയുമെങ്കിലും ടീമിലുണ്ടാകേണ്ടിയിരുന്നുവെന്നും ഇവരില്ലാതെ എന്ത് ലോക ടീമെന്നുമാണ് പാകിസ്താന്‍ ആരാധകരുടെ പരിഭവം.

ഇന്ത്യന്‍ കളിക്കാരുമായി ഏറെ സൌഹൃതമുള്ള അഫ്രീദിയും ലോക ടീമിലെ ഇന്ത്യന്‍ അസാന്നിധ്യത്തെക്കുറിച്ചുള്ള പരിഭവം മറച്ചുവച്ചില്ല. ഇന്ത്യന്‍ കളിക്കാര്‍ കൂടി ഉണ്ടെങ്കില്‍ മാത്രമെ ലോക ടീം പൂര്‍ണമാകുകയുള്ളൂവെന്നും ഇവരുടെ അസാന്നിധ്യം നിരാശാജനകമാണെന്നും അഫ്രീദി പ്രതികരിച്ചു.