LiveTV

Live

Sports

യു​.എ​സ് ഓ​പ്പ​ണ്‍ റാ​ഫേ​ല്‍ ന​ദാ​ലി​ന്

 യു​.എ​സ് ഓ​പ്പ​ണ്‍ റാ​ഫേ​ല്‍ ന​ദാ​ലി​ന്
Summary
കിരീട പോരാട്ടത്തിലുടനീളം തികഞ്ഞ ആധിപത്യമായിരുന്നു നദാലിന്.

ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം സ്പെ​യി​നിന്റെ റാ​ഫേ​ല്‍ ന​ദാ​ലി​ന് യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ ടെ​ന്നി​സ് കി​രീ​ടം. ക​രി​യ​റി​ല്‍ ആ​ദ്യ ഗ്രാ​ന്‍​സ്‌​ലാം ഫൈ​ന​ലി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ന്‍ ആ​ന്‍​ഡേ​ഴ്‌​സ​ണെ കീ​ഴ​ട​ക്കി​യാ​ണ് ന​ദാ​ലി​ന്‍റെ കി​രീ​ട​നേ​ട്ടം. ആദ്യമായാണ് ഒരു ദക്ഷണാഫ്രിക്കന്‍ താരം യുഎസ് ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്നത്. 6-3 6-3, 6-4 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ വി​ജ​യം. ന​ദാ​ലി​ന്‍റെ മൂ​ന്നാം യു​എ​സ് ഓ​പ്പ​ൺ കി​രീ​ട​മാ​ണി​ത്. ഇ​തോ​ടെ ന​ദാ​ല്‍ സ്വ​ന്ത​മാ​ക്കി​യ ഗ്രാ​ന്‍​സ്‌​ലാം കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണം പ​തി​നാ​റാ​യി.

കിരീട പോരാട്ടത്തിലുടനീളം തികഞ്ഞ ആധിപത്യമായിരുന്നു നദാലിന്. ആദ്യ സെറ്റ് 6.3ന് അനായാസം നേടി. നദാലിന്റെ മറുപടിയില്ലാത്ത ഫോര്‍ഹാന്‍ഡുകള്‍ക്കും ബാക്ക്ഹാന്‍ഡുകള്‍ക്കും മുന്നില്‍ രണ്ടാം സെറ്റും 6.3നു കെവിനെ കൈവിട്ടു. മൂന്നാംസെറ്റില്‍ ആന്‍ഡേഴ്സണ്‍ തിരിച്ചുവരവിനുള്ള ചെറിയ ശ്രമം നടത്തിയെങ്കിലും വിജയം ഉറപ്പിച്ചുള്ള നദാലിന്റെ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. ജോക്കോവിച്ചും മറേയും വാവ്റിങ്കയും കളിക്കാത്ത, ഫെഡററും ദിമിത്രോവും തോറ്റു പിന്‍മാറിയ യുഎസ് ഓപ്പണില്‍ മുപ്പത്തിയൊന്നുകാരന്‍ നദാലിന്റെ 23ാം ഗ്രാൻഡ്സ്ലാം ഫൈനലും 16ാം ഗ്രാൻഡ്സ്ലാം കിരീടനേട്ടവുമാണിത്.