LiveTV

Live

Sports

ലോകബാഡ്മിന്റണ്‍: ഫൈനലില്‍ സിന്ധു പൊരുതി വീണു, വെള്ളി 

ലോകബാഡ്മിന്റണ്‍: ഫൈനലില്‍ സിന്ധു പൊരുതി വീണു, വെള്ളി 
Summary
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വെള്ളി.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വെള്ളി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ ജപ്പാന്റെ നൊസാമി ഒകുഹാരയോട് തോറ്റതോടെയാണ് സിന്ധുവിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ ഒന്നാമത്തെയും മൂന്നാമത്തെയും സെറ്റുകള്‍ സ്വന്തമാക്കിയായിരുന്നു ഒകുഹാരയുടെ വിജയം(21-19, 22-20) സിന്ധു രണ്ടാം സെറ്റ് നേടി(22-20)

ലോക ബാഡ്മിന്റണില്‍ നേരത്തെ രണ്ട് തവണ വെങ്കലം നേടിയ സിന്ധുവിന് ഇക്കുറി നേട്ടം വെളളിയിലെത്തിക്കാനായി. 2013ലും 2014ലും ആയിരുന്നു സിന്ധുവിന്റെ വെങ്കല നേട്ടം. സൈന നെഹ്‌വാളിന് ശേഷം ലോക ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയെന്ന നേട്ടവും സിന്ധുവിന് സ്വന്തമാക്കാനായി. ചൈനയുടെ ചെന്‍ യുഫെയിയെ നേരിട്ടുളള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. ഇന്ത്യയുടെ സൈനനയെ തോല്‍പിച്ചായിരുന്നു ഒകുഹാരയുടെ ഫൈനല്‍ പ്രവേശം.