LiveTV

Live

Sports

മഞ്ഞപ്പടക്ക് വന്‍മതിലായി വെസ് ബ്രൗണ്‍ കേരളാ ബ്ലാസ്റ്റേഴ്‍സില്‍

മഞ്ഞപ്പടക്ക് വന്‍മതിലായി വെസ് ബ്രൗണ്‍ കേരളാ ബ്ലാസ്റ്റേഴ്‍സില്‍
Summary
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‍സിന് കരുത്തായി മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണ്‍ എത്തുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‍സിന് കരുത്തായി മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണ്‍ എത്തുന്നു. ബ്ലാസ്റ്റേഴ്‍സുമായി ബ്രൗണ്‍ കരാറില്‍ ഒപ്പിട്ടു. ഇംഗ്ലണ്ട് താരമായ വെസ് ബ്രൗണ്‍ ഒന്നര പതിറ്റാണ്ടിലേറെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ വിശ്വസ്തനായ പ്രതിരോധ ഭടനായിരുന്നു. ചുവന്ന കുപ്പായത്തില്‍ 232 മത്സരങ്ങളില്‍ ബ്രൗണ്‍ കളിച്ചിട്ടുണ്ട്. മൂന്നു ഗോളുകളും വെസ് ബ്രൗണിന്‍റെ പേരിലുണ്ട്. ബ്രൗണ്‍ എത്തുന്നതോടെ ബ്ലാസ്റ്റേഴ്‍സിന്‍റെ പ്രതിരോധ നിര കൂടുതല്‍ ഭദ്രമാകും.

മഞ്ഞപ്പടക്ക് വന്‍മതിലായി വെസ് ബ്രൗണ്‍ കേരളാ ബ്ലാസ്റ്റേഴ്‍സില്‍

കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പില്‍ ബ്ലാക്‍ബേണ്‍ റോവേഴ്‍സിന് വേണ്ടി അഞ്ച് മത്സരങ്ങളില്‍ ബൂട്ടു കെട്ടിയതിനു ശേഷമാണ് 37 കാരനായ ബ്രൗണ്‍ മഞ്ഞപ്പടയില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നത്. ബ്രൗണ്‍ തന്നെ ബ്ലാസ്റ്റേഴ്‍സിനൊപ്പം ചേരാന്‍ ഒരുങ്ങുന്ന വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടു. ''ഹലോ ഇന്ത്യ.. സ്വാതന്ത്ര്യദിനാശംസകള്‍. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‍സിന് വേണ്ടി കളിക്കാന്‍ ഞാന്‍ വരുകയാണ്.'' - ബ്രൗണ്‍ ട്വീറ്റ് ചെയ്തു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നായ ബ്ലാസ്റ്റേഴ്‍സിന് വേണ്ടി ബൂട്ടണിയാന്‍ കാത്തിരിക്കുകയാണെന്നും ബ്രൗണ്‍ പറയുന്നു.

1992 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ യൂത്ത് ടീമില്‍ നിന്നാണ് കരുത്തനായ പടയാളിയായി ബ്രൗണിനെ വളര്‍ത്തിയെടുക്കുന്നത്. 1996 ല്‍ ചുവന്ന ചെകുത്താന്‍മാരുടെ സീനിയര്‍ ടീമിലേക്ക് എത്തി. 2011 വരെ യുണൈറ്റഡിന്‍റെ പ്രതിരോധ നിരയിലെ കുന്തമുനയായിരുന്നു ബ്രൗണ്‍. 2011 ല്‍ സണ്ടര്‍ലാന്‍ഡിലേക്ക് ചുവടുമാറിയ ബ്രൗണ്‍ അഞ്ച് വര്‍ഷത്തോളം അവിടെ എതിരാളികള്‍ക്ക് മുന്നിലെ വന്‍മലയായി മാറി. 2016 ലാണ് ബ്ലാക്‍ബേണ്‍ റോവേഴ്‍സിലെത്തിയത്. 2010 വരെ ഇംഗ്ലണ്ടിന്‍റെ ദേശീയ ടീമില്‍ അംഗമായിരുന്നു.