LiveTV

Live

Sports

ഇന്ത്യക്കെതിരായ പരമ്പര; വിന്‍ഡീസ് ടീം പ്രഖ്യാപിച്ചു, പ്രമുഖരാരുമില്ല 

ഇന്ത്യക്കെതിരായ പരമ്പര; വിന്‍ഡീസ് ടീം പ്രഖ്യാപിച്ചു, പ്രമുഖരാരുമില്ല 
Summary
അഞ്ച് ഏകദിനങ്ങളും ഒരു ടി20യുമാണ് പരമ്പരയിലുള്ളത്

ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൌണ്ടര്‍ ജാസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമില്‍ പുതുമുഖങ്ങളാണ് കൂടുതലും. അഫ്ഗാനിസ്താനെതിരെ നടന്ന ഏകദിനത്തിലെ 13അംഗ ടീമിനെത്തന്നെയാണ് ഇന്ത്യക്കെതിരായ പരമ്പരയ്ക്കും ഒരുക്കിയിട്ടുള്ളത്. ഫാസ്റ്റ് ബൌളര്‍ ഷാനോണ്‍ ഗബ്രിയേലിന് പരിക്ക് കാരണം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിന്‍ഡീസ് ടീമിലെ പ്രധാന ഫാസ്റ്റ് ബൌളറാണ് ഗബ്രിയേല്‍ ഷാനോണ്‍. 2019ലെ ലോകകപ്പിന് നേരിട്ടുള്ള യോഗ്യതയാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്. നിലവില്‍ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്താണ്. ആദ്യ എട്ട് സ്ഥാനത്തുള്ളവര്‍ക്കാണ് നേരിട്ടുള്ള യോഗ്യത.

അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു മത്സരം റാഷിദ് ഖാന്‍റെ സ്പിന്‍ മികവിലായിരുന്നു അഫ്ഗാനിസ്താന്‍ ജയിച്ചത്. അതിനാല്‍ തന്നെ ഇന്ത്യക്കെതിരായ പരമ്പര വിജയം വിന്‍ഡീസിന് അഭിമാനപ്രശ്നം കൂടിയാണ്. വരുന്ന വെള്ളിയാഴ്ച ക്യൂന്‍സ് പാര്‍ക്ക് ഓവലിലാണ് ആദ്യ ഏകദിനം. ഇന്ത്യന്‍ നിരയില്‍ ചാമ്പ്യന്‍സ് ട്രോഫിയിലുണ്ടായിരുന്ന രോഹിത് ശര്‍മ്മയും ജസ്പ്രീത് ഭുംറ്യ്ക്കും മാത്രമാണ് വിശ്രമമനുവദിച്ചത്. പകരം ഋഷബ് പന്ത്, കുല്‍ദീപ് യാദവ് എന്നിവരെയും ഉള്‍പ്പെടുത്തി. അഞ്ച് ഏകദിനങ്ങളും ഒരു ടി20യുമാണ് പരമ്പരയിലുള്ളത്.

വിന്‍ഡീസ് ടീം: ജാസണ്‍ ഹോള്‍ഡര്‍( ക്യാപ്റ്റന്‍) ദേവേന്ദ്ര ബിഷൂ, ജൊനാഥന്‍ കാര്‍ട്ടര്‍, റോസ്റ്റണ്‍ ചേസ്, മിഗ്വേല്‍ കുമ്മിന്‍സ്, ഷായ് ഹോപ്(വിക്കറ്റ് കീപ്പര്‍) അല്‍സാരി ജോസഫ്, എവിന്‍ ലെവിസ്, ജേസണ്‍ മുഹമ്മദ്, ആശ് ലി നേഴ്സ്, കീരണ്‍ പവല്‍, റോവ് മാന്‍ പവല്‍, കെസ്റിക് വില്യംസ്