LiveTV

Live

Sports

ശശാങ്ക് മനോഹര്‍ രാജിവെച്ചു

ശശാങ്ക് മനോഹര്‍ രാജിവെച്ചു
Summary
വ്യക്തിപരമായ കാരണങ്ങളാണ് രാജി എന്ന് ശശാങ്ക് മനോഹര്‍ അറിയിച്ചു.

ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ശശാങ്ക് മനോഹര്‍ അറിയിച്ചു.

ശശാങ്ക് മനോഹര്‍ രാജിവെച്ചു

കഴിഞ്ഞ വര്‍ഷം മെയിലാണ് ശശാങ്ക് ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് എതിരില്ലാതെ എത്തിയത്. ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാന്‍ എന്ന വിശേഷണവും ശശാങ്ക് സ്വന്തമാക്കി. 2008 മുതല്‍ 2011 വരെ ബിസിസി അധ്യക്ഷനായിരുന്ന ശശാങ്ക് മനോഹര്‍ 2015 ഒക്ടോബറില്‍ ജഗ്‍മോഹന്‍ ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്ന് വീണ്ടും ബിസിസിഐ അധ്യക്ഷന്റെ ചുമതലയേറ്റെടുത്തിരുന്നു. ബിസിസിഐ തലപ്പത്തു നിന്നു രാജിവെച്ച ശേഷം ഉടന്‍ തന്നെ അദ്ദേഹം ഐസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ശശാങ്ക് മനോഹര്‍ മാത്രമായിരുന്നു ഒരേയൊരു മത്സരാര്‍ഥി. ഇതേത്തുടര്‍ന്ന് ശശാങ്കിനെ ഐകകണ്ഠേന അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.