LiveTV

Live

Sports

ഡേവിഡും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമെന്ന് സമി

  ഡേവിഡും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമെന്ന് സമി
Summary
കൊഹ്‍ലിയെ നിസാരമായി കാണുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ക്ക് തങ്ങളുടേതായ കളി രീതികളുണ്ടെന്നും സമി
  ഡേവിഡും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമെന്ന് സമി

മുംബൈയില്‍ നാളെ നടക്കുന്ന ഇന്ത്യ - വെസ്റ്റിന്‍ഡീസ് സെമി പോരാട്ടം ഡേവിഡും ഗോലിയാത്തും തമ്മിലുള്ള അങ്കമാണെന്ന് കരീബിയന്‍ നായകന്‍ സമി. മത്സരത്തിലെ സാധ്യകള്‍ 80:20 എന്ന തോതില്‍ ഇന്ത്യക്ക് അനുകൂലമാണ്. എന്നാല്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ കൃത്യമായി കളത്തില്‍ പ്രതിഫലിക്കാന്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം വിജയം സ്വന്തമാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ പതറിയാല്‍ പരാജയമാകും ഫലമെന്നതും ടീം അനുഭവിച്ചറിഞ്ഞ വസ്തുതയാണ്. ഇന്ത്യക്കെതിരായ പോരാട്ടം തീപാറുന്ന ഒന്നാകുമെന്ന് ഉറപ്പാണ്. 15 വെസ്റ്റിന്‍ഡീസുകാരും ഗ്രൌണ്ടിലും പുറത്തും ഇന്ത്യക്കായി ആര്‍പ്പുവിളിക്കുന്ന ആരാധകരും എന്നാകും സ്ഥിതി.

വിരാട് കൊഹ്‍ലിയെ നിസാരമായി കാണുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ക്ക് തങ്ങളുടേതായ കളി രീതികളുണ്ടെന്നും സമി പറഞ്ഞു.