LiveTV

Live

Sports

യുഎസ് ഓപ്പണില്‍ നദാലും ആന്‍ഡേഴ്സണും ഫൈനലില്‍

യുഎസ് ഓപ്പണില്‍ നദാലും ആന്‍ഡേഴ്സണും ഫൈനലില്‍
Summary
കെവിന്‍ ആന്‍ഡേഴ്സണ്‍ ആദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ എത്തുന്നത്

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ റാഫേല്‍ നദാല്‍ കെവിന്‍ ആന്‍ഡേഴ്സണെ നേരിടും. ആദ്യ സെമിയല്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്സണ്‍ സ്പാനിഷ് താരം പാബ്ലോ കാറെനോയെ തോല്‍പ്പിച്ചു. കെവിന്‍ ആന്‍ഡേഴ്സണ്‍ ആദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ എത്തുന്നത്. സ്കോര്‍ 4-6, 7-5, 6-3, 6-4

രണ്ടാം സെമിയില്‍ റാഫേല്‍ നദാല്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ തോല്‍പിച്ചു.നാല് സെറ്റുകള്‍ നീണ്ട മത്സരത്തിന് ശേഷമാണ് നദാലിന്റെ വിജയം. സ്കോര്‍ 4-6, 6-0, 6-3, 5-2