LiveTV

Live

Sports

ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ തകര്‍പ്പന്‍ മത്സരങ്ങളുമായി ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോരാട്ടങ്ങള്‍

ചാ​മ്പ്യ​ൻ​സ്  ലീ​ഗി​ൽ തകര്‍പ്പന്‍ മത്സരങ്ങളുമായി ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോരാട്ടങ്ങള്‍
Summary
നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡി​ന് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക് എ​തി​രാ​ളി​യാ​വുമ്പോ​ൾ, ബാ​ഴ്സ​ലോ​ണ​ക്ക് യു​വ​ൻ​റ​സാണ് എതിരാളികള്‍

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ തകര്‍പ്പന്‍ മത്സരങ്ങളുമായി ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡി​ന് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക് എ​തി​രാ​ളി​യാ​വുമ്പോ​ൾ, ബാ​ഴ്സ​ലോ​ണ​ക്ക് യു​വ​ൻ​റ​സാണ് എതിരാളികള്‍. ക്വാ​ർ​ട്ട​റി​ലെ ഏ​ക ഇം​ഗ്ലീ​ഷ് സാ​ന്നി​ധ്യ​മാ​യ ലെ​സ്റ്റ​ർ സി​റ്റി​ക്ക് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ അത്‍ലറ്റി​കോ മ​ഡ്രി​ഡാ​ണ് എ​തി​രാ​ളി. താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യ ബൊ​റൂ​സ്യ ഡോ​ർ​ട്മു​ണ്ടും ഫ്ര​ഞ്ച് ക്ല​ബ് മൊ​ണാ​കോ​യും ഏ​റ്റു​മു​ട്ടും.

ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ൾ ഏ​പ്രി​ൽ 11, 12നും, ​ര​ണ്ടാം പാ​ദം 18,19നും ​ന​ട​ക്കും. റ​യ​ൽ മ​ഡ്രി​ഡി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങി ബ​യേ​ൺ മ്യൂ​ണി​ക്കിന്റെ കോ​ച്ചാ​യി മാ​റി​യ കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​ക്ക് പ​ഴ​യ ത​ട്ട​ക​ത്തി​ലെ പോ​രാ​ട്ടം​കൂ​ടി​യാ​വും ക്വാ​ർ​ട്ട​ർ. ആ​ഞ്ച​ലോ​ട്ടി​ക്ക് കീ​ഴി​ൽ 2013-14 സീ​സ​ണി​ൽ റ​യ​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ജേ​താ​ക്ക​ളാ​യി​രു​ന്നു. ബാ​ഴ്‍സലോ​ണ-യു​വ​ന്റ​സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ, 2015 ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലിന്റെ റീ​മാ​ച്ചാ​യി മാ​റും. അ​ന്ന്, യു​വ​ൻ​റ​സി​നെ വീ​ഴ്‍ത്തി ബാ​ഴ്‍സ കി​രീ​ട​മ​ണി​ഞ്ഞി​രു​ന്നു.

ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മത്സരങ്ങള്‍


അ​ത്ല​റ്റി​കോ മ​ഡ്രി​ഡ് x ലെ​സ്റ്റ​ർ സി​റ്റി (ഏ​പ്രി​ൽ 12, 18)

ബൊ​റൂ​സ്യ ഡോ​ർ​ട്മു​ണ്ട് x മൊ​ണാ​കോ (ഏ​പ്രി​ൽ 11, 19)

ബ​യേ​ൺ മ്യൂ​ണി​ക് x റ​യ​ൽ മ​ഡ്രി​ഡ് (ഏ​പ്രി​ൽ12, 18)

യു​വ​ൻ​റ​സ് x ബാ​ഴ്സ​ലോ​ണ (ഏ​പ്രി​ൽ 11, 19)