LiveTV

Live

Sports

ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ബ്രസീലിന് ജയവും അര്‍ജന്‍റീനക്ക് സമനിലയും

ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ബ്രസീലിന് ജയവും അര്‍ജന്‍റീനക്ക് സമനിലയും
Summary
ബ്രസീല്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബൊളീവിയയെ തോല്‍പ്പിച്ചത്. ഒരു ഗോള‍് നേടിയ നെയ്മറിന്‍റെ.....

ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൌണ്ടില്‍ ബ്രസീലിന് ജയവും അര്‍ജന്‍റീനക്ക് സമനിലയും. ബ്രസീല്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബൊളീവിയയെ തോല്‍പ്പിച്ചത്. ഒരു ഗോള‍് നേടിയ നെയ്മറിന്‍റെ മികച്ച പ്രകടനമാണ് ബ്രസീലിന് തുണയായത്. പെറുവിനോടാണ് അര്‍ജന്‍റീന സമനില വഴങ്ങിയത്

ഹിഗ്വെയ്നും ഫ്യൂനസ് മോറിയും അര്‍ജന്‍റീനക്കായി ഗോളുകള്‍ നേടിയപ്പോള്‍ പൌളോ ഗുരീറോയും ക്യുയേവയും പെറുവിനായി ഗോളുകള്‍ മടക്കി മറ്റു മത്സരങ്ങളില്‍ ഉറുഗ്വെ മൂന്ന് ഗോളിന് വെനിസ്വേലയെ തകര്‍ത്തപ്പോള്‍ കോപ ചാന്പ്യന്മാരായ ചിലിയെ ഇക്വഡോര്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചു. ഇതോടെ ചിലിയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു