LiveTV

Live

Sports

സണ്‍റൈസേഴ്‍സ് മുന്നോട്ട്

സണ്‍റൈസേഴ്‍സ് മുന്നോട്ട്
Summary
ഐപിഎല്‍ സീസണിലെ എട്ടാം ജയവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കുതിക്കുന്നു.

ഐപിഎല്‍ സീസണിലെ എട്ടാം ജയവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കുതിക്കുന്നു. ഇന്നത്തെ മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ ഏഴു വിക്കറ്റിനാണ് സണ്‍റൈസേഴ്‌സ് പരാജയപ്പെടുത്തിയത്. 16 പോയിന്റുള്ള സണ്‍റൈസേഴ്‌സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 180 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ സണ്‍റൈസേഴ്‌സ് രണ്ടു പന്ത് ബാക്കിനില്‍ക്കേയാണ് ലക്ഷ്യം മറികടന്നത്. യുവരാജ് സിങ് (24 പന്തില്‍ 42*), ബെന്‍ കട്ടിങ് (11 പന്തില്‍ 21*) എന്നിവര്‍ പുറത്താകാതെനിന്നു. ഡേവിഡ് വാര്‍ണര്‍ (52), ദീപക് ഹൂഡ (34), ശിഖര്‍ ധവാന്‍ (25), എന്നിവര്‍ ഹൈദരാബാദിന്റെ വിജയത്തിനു നിര്‍ണായക സംഭാവന നല്‍കി. ആദ്യം ബാറ്റുചെയ്ത കിങ്സ് ഇലവന്‍ ഹാഷിം അംലയുടെ തകര്‍പ്പന്‍ ബാറ്റിങിന്റെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. അംല 56 പന്തില്‍നിന്നു 96 റണ്‍സ് നേടി പുറത്തായി. സാഹ (27), ഗുര്‍കീരത് സിംഗ് (27), മില്ലര്‍ (20) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റ് നേടി.