LiveTV

Live

Sports

സ്പാനിഷ് ലീഗില്‍ വമ്പന്മാര്‍ക്ക് തകര്‍പ്പന്‍ ജയം

സ്പാനിഷ് ലീഗില്‍ വമ്പന്മാര്‍ക്ക് തകര്‍പ്പന്‍ ജയം
Summary
റയല്‍ ബെറ്റിസിനെതിരെ ഗോള്‍ മഴ പെയ്യിച്ചാണ് റയല്‍ മാഡ്രിഡ് കരുത്ത് കാട്ടിയത്

സ്പാനിഷ് ലീഗ് ഫുട്ബോളില്‍ വമ്പന്മാര്‍ക്ക് തകര്‍പ്പന്‍ ജയം. ബാഴ്സലോണ മറുപടിയില്ലാത്ത നാല് ഗോളിന് ഡിപ്പോര്‍ട്ടീവോയെയും റയല്‍ മാഡ്രിഡ് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെയും തോല്‍പ്പിച്ചു. ഗ്രനാഡയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് അത്‍ലറ്റിക്കോ മാഡ്രിഡ് തകര്‍ത്തത്.

റയല്‍ ബെറ്റിസിനെതിരെ ഗോള്‍ മഴ പെയ്യിച്ചാണ് റയല്‍ മാഡ്രിഡ് കരുത്ത് കാട്ടിയത്. നാലാം മിനുട്ടില്‍ വരാനെയാണ് തുടങ്ങിവെച്ചത്. പിന്നാലെ ബെന്‍സേമയും മാഴ്സലോയും ഓരോന്ന് വീതവും ഇസ്കോ രണ്ടുവട്ടവും ബെറ്റിസിന്റെ വലയില്‍ പന്തെത്തിച്ചു. 78 ആം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടിക തികച്ചു.
റഫീഞ്ഞ നേടിയ ഇരട്ടഗോളുകളുടെ പിന്‍ബലത്തിലാണ് ബാഴ്സ ഡിപോര്‍ട്ടീവോയെ തോല്‍പ്പിച്ചത്. സുവാരസും ലയണല്‍ മെസിയും പട്ടിക തികച്ചു

ഗ്രനാഡയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അത്ലറ്റിക്കോ മാഡ്രിഡാണ് വലിയ വിജയം സ്വന്തമാക്കിയത്. കരാസ്കോയുടെ ഹാട്രിക്കും ഗെയ്ത്തന്‍റെ ഇരട്ടഗോളുകളുമാണ് അത്ലറ്റിക്കോക്ക് തുണയായത്. ഏഞ്ചല്‍ കൊറിയയും തിയാഗോയും പട്ടിക പൂര്‍ത്തിയാക്കി.