LiveTV

Live

Sports

നൂറാം മത്സരത്തില്‍ സ്വന്തം സ്റ്റമ്പ് തെറിപ്പിച്ച് യുവി‌

Summary
മിച്ചല്‍ മെക്ലന്‍ഹാന്‍റെ പന്തില്‍ ബാക് ഫൂട്ടിലേക്കിറങ്ങി ഓഫ് സൈഡിലേക്ക് ഷോട്ട് പായിക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട യുവി.....
നൂറാം മത്സരത്തില്‍ സ്വന്തം സ്റ്റമ്പ് തെറിപ്പിച്ച് യുവി‌


ഐപിഎല്ലിലെ തന്‍റെ നൂറാം മത്സരത്തില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ യുവരാജ് സിങ് പുറത്തെടുത്തത്. 23 പന്തില്‍ നിന്നും 39 റണ്‍സ് അടിച്ചെടുത്ത യുവി താന്‍ ഫോമിലേക്ക് തിരിച്ചെത്തിയതിന്‍റെ വ്യക്തമായ സൂചന നല്‍കി. ശിഖിര്‍ ധവാനൊപ്പം സണ്‍റൈസേഴ്സ് ഹൈദരബാദിനായി ആഞ്ഞടിച്ച യുവരാജ് പക്ഷേ പുറത്തായത് തീര്‍ത്തും അപ്രതീക്ഷിതമായ രീതിയിലായിരുന്നു. മിച്ചല്‍ മെക്ലന്‍ഹാന്‍റെ പന്തില്‍ ബാക് ഫൂട്ടിലേക്കിറങ്ങി ഓഫ് സൈഡിലേക്ക് ഷോട്ട് പായിക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട യുവി പക്ഷേ ഇതിനിടെ ബാറ്റ് കൊണ്ട് ബെയില്‍സ് നീക്കം ചെയ്തിരുന്നു. നൂറാം മത്സരത്തില്‍ അങ്ങനെ ഐപിഎല്‍ ചരിത്രത്തിലെ ഒരു പുതിയ തരം പുറത്താകലിന്‍റെ ചരിത്രം കുറിച്ച് യുവരാജ് കൂടാരം കയറി.