LiveTV

Live

Sports

ക്രീസിലെത്തിയിട്ടും ബാറ്റ് നിലംതൊടാതെ റണ്‍ഔട്ടായി പാണ്ഡ്യ - വീഡിയോ കാണാം

ക്രീസിലെത്തിയിട്ടും ബാറ്റ് നിലംതൊടാതെ റണ്‍ഔട്ടായി പാണ്ഡ്യ - വീഡിയോ കാണാം
Summary
പാണ്ഡ്യ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ അനായാസമായി ബാറ്റ് ക്രീസിലെത്തിക്കാമായിരുന്നെങ്കിലും ഇത് സംഭവിക്കാതെ പോയി.

റണ്ണിനായി ഓടുമ്പോള്‍ ക്രീസിലെത്തുന്ന ബാറ്റ്സ്മാന്‍റെ ബാറ്റോ കാലോ ക്രീസില്‍ കുത്തണമെന്നത് ക്രിക്കറ്റിലെ ബാലപാഠമാണ്. എന്നാല്‍ ഇതിന് മുതിരാതെ ഒരു താരം അലസമായി വിക്കറ്റ് കളഞ്ഞു കുളിക്കുന്നത് ക്രിക്കറ്റ് ലോകത്തെ അപൂര്‍വ്വതയാണ്. ഇത്തരമൊരു അപൂര്‍വ്വതയിലൂടെ വില്ലനായി മാറി ഇന്ത്യയുടെ ഓള്‍ റൌണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ന്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ പാണ്ഡ്യയെ നായകന്‍ കൊഹ്‍ലി മടക്കി. തിരിച്ചോടിയ പാണ്ഡ്യ ക്രീസിലെത്താറായപ്പോഴാണ് നിമിഷം തന്നെയാണ് ഫിലാന്‍ഡര്‍ ഒരു മികച്ച ത്രോയിലൂടെ വിക്കറ്റ് തെറിപ്പിച്ചത്. പാണ്ഡ്യ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ അനായാസമായി ബാറ്റ് ക്രീസിലെത്തിക്കാമായിരുന്നെങ്കിലും ഇത് സംഭവിക്കാതെ പോയി. മികച്ച ഒരു കൂട്ടുകെട്ടിനായി ഇന്ത്യ കാത്തിരിക്കുമ്പോള്‍ അങ്ങിനെ സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞ് പാണ്ഡ്യ എതിരാളികള്‍ക്ക് ആശ്വാസമേകി. ആ രംഗം കാണാം.