LiveTV

Live

Sports

പെരേരയുടെ വീഴ്ചയും വിജയ്‍യുടെ ഭാഗ്യവും

പെരേരയുടെ വീഴ്ചയും വിജയ്‍യുടെ ഭാഗ്യവും
Summary
ഇന്ത്യ - ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയിലേക്കുള്ള കുതിപ്പിനിടെ മുരളി വിജയ്‍യിനെ കയ്യില്‍ നിന്നു വഴുതി പോലെ നിമിഷത്തെ ലങ്കന്‍ താരം ദില്‍റുവാന്‍ പെരേര പഴിക്കുന്നുണ്ടാകും.

ഇന്ത്യ - ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയിലേക്കുള്ള കുതിപ്പിനിടെ മുരളി വിജയ്‍യിനെ കയ്യില്‍ നിന്നു വഴുതി പോലെ നിമിഷത്തെ ലങ്കന്‍ താരം ദില്‍റുവാന്‍ പെരേര പഴിക്കുന്നുണ്ടാകും. 61 റണ്‍സെടുത്തു നില്‍ക്കുന്നതിനിടെ ആയിരുന്നു വിജയ്‍യുടെ ഷോട്ട്. ഗമഗെയുടെ പന്തില്‍ സ്ട്രെയിറ്റ് ഷോട്ട് എടുത്ത വിജയ്‍യ്ക്ക് പിഴച്ചു. പന്ത് നേരെ പെരേരയുടെ കൈകളിലേക്ക്. എന്നാല്‍ മറുവശത്തുണ്ടായിരുന്ന പൂജാര പെരേരക്ക് തടസമായി. പെരേരയുടെ ചാട്ടം പിഴച്ചപ്പോള്‍ വീണത് പൂജരയുടെ മുകളിലേക്ക്. എന്തായാലും പന്ത് കൈവിട്ടു പോയി. ഇതോടെ വിജയ് ഇടംവലം നോക്കാതെ സെഞ്ച്വറിയിലേക്ക് കുതിച്ചു, ഇനിയൊരു ഭാഗ്യപരീക്ഷണത്തിന് നില്‍ക്കാതെ. ഈ ഷോട്ടിനെ വണ്‍ ഷോട്ട് ത്രീ മൊമന്റ്സ് എന്നാണ് ബിസിസിഐ വിശേഷിപ്പിച്ചത്.

One ball - three moments

One ball - three moments