LiveTV

Live

Sports

ചാണ്ടിമാലിന് പരിക്ക്; അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

ചാണ്ടിമാലിന് പരിക്ക്; അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും
Summary
കടുത്ത വേദന അവഗണിച്ച് ക്രീസില്‍ തുടര്‍ന്ന താരം 22 റണ്‍സ് കൂടി വ്യക്തിഗത സ്കോറില്‍ കൂട്ടിച്ചേര്‍ത്ത് 36 റണ്‍സിന് കൂടാരം കയറി

പകരക്കാരനായി ഏകദിന ടീമിലെത്തിയ ശ്രീലങ്കയുടെ ടെസ്റ്റ് നായകന്‍ ദിനേഷ് ചാണ്ടിമാലിന് ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. കൈവിരലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. പരിക്കിനെ തുടര്‍ന്ന് വിഷമിക്കുന്ന ആതിഥേയരെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമാണ് ചാണ്ടിമാലിന്‍റെ നഷ്ടം. ഹാര്‍ദിക് പാണ്ഡ്യയുടെ പന്ത് കൈയ്യില്‍ കൊണ്ടാണ് ചാണ്ടിമാലിന് പരിക്കേറ്റത്.

ചാണ്ടിമാലിന് പരിക്ക്; അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

കടുത്ത വേദന അവഗണിച്ച് ക്രീസില്‍ തുടര്‍ന്ന താരം 22 റണ്‍സ് കൂടി വ്യക്തിഗത സ്കോറില്‍ കൂട്ടിച്ചേര്‍ത്ത് 36 റണ്‍സിന് കൂടാരം കയറി. മികച്ച ഓള്‍ റൌണ്ട് പ്രകടനം പുറത്തെടുത്ത ഇന്ത്യ ലങ്കയെ തകര്‍ത്ത് മത്സരവും പരമ്പരയും സ്വന്തമാക്കി