LiveTV

Live

Sports

മെസിയെ ബ്ലാസ്റ്റേഴ്സില്‍ കളിപ്പിക്കാനാഗ്രഹം; ആരാധകരുമായി 'ഹ്യൂമേട്ട'ന്റെ ഫേസ്ബുക്ക് ലൈവ് 

മെസിയെ ബ്ലാസ്റ്റേഴ്സില്‍ കളിപ്പിക്കാനാഗ്രഹം; ആരാധകരുമായി 'ഹ്യൂമേട്ട'ന്റെ ഫേസ്ബുക്ക് ലൈവ് 
Summary
പുതിയ സീസണ്‍ തുടങ്ങാനിരിക്കെ കാനഡയിലിരുന്നു ഹ്യൂം ആരാധകരുമായി ഫേസ്ബുക്കിലൂടെ സംവദിച്ചു

ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനെന്ന കാനഡക്കാരന്‍ ഇയാന്‍ ഹ്യൂം. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം പന്ത് തട്ടിയ ഹ്യൂം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ബ്ലാസ്റ്റേഴ്‌സ് കൂടാരം വിട്ട ഹ്യൂമിനെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയിലാണ് പിന്നെ കണ്ടത്. രണ്ട് ക്ലബുകള്‍ക്കുമായി ഇതുവരെയായി 23 ഗോള്‍ നേടിയ ഹ്യൂം ഐ.എസ്.എല്ലിന്റെ എക്കാലത്തെയും മികച്ച സ്‌കോററാണ്. എന്നാല്‍ 2017ല്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലേക്ക് തിരികെ എത്തിച്ച് മാനേജ്‌മെന്റ് മലയാളികളെ ഞെട്ടിച്ചു. പുതിയ സീസണ്‍ തുടങ്ങാനിരിക്കെ കാനഡയിലിരുന്നു ഹ്യൂം ആരാധകരുമായി ഫേസ്ബുക്കിലൂടെ സംവദിച്ചപ്പോഴാണ് തന്റെ ആഗ്രഹങ്ങള്‍ വ്യക്തമാക്കിയത്.

ഏതെങ്കിലുമൊരു കളിക്കാരനെ ബ്ലാസ്‌റ്റേഴ്‌സില്‍ കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മെസ്സി എന്നായിരുന്നു ഹ്യൂമിന്റെ മറുപടി. ഇതുപോലൊരു സ്‌ട്രൈക്കര്‍ ഇന്ന് ലോകത്തില്‍ വേറെയില്ല. എന്റെ അഭിപ്രായത്തില്‍ നിലവില്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാനും മെസ്സി തന്നെയാണെന്നും ഹ്യൂം പറയുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ ശ്രമിച്ച ഹ്യൂം ഒരു മണിക്കൂറാണ് ഫേസ്ബുക്ക് ലൈവില്‍ തുടര്‍ന്നത്. മലയാളം പഠിക്കാന്‍ ശ്രമിച്ചെന്നും പഠിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഭാഷയാണിതെന്നും ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ഹ്യൂം പറഞ്ഞു. മലയാളികളുടെ ഹ്യൂമേട്ടോ വിളി വല്ലാത്ത അനുഭവമാണെന്നും ഹ്യൂം കൂട്ടിച്ചേര്‍ത്തു.