LiveTV

Live

Sports

ഇന്ത്യയുടെ കളി കാണാന്‍ മല്യയെത്തി; കൂവിയും കള്ളനെന്ന് വിളിച്ചും കാണികള്‍

ഇന്ത്യയുടെ കളി കാണാന്‍ മല്യയെത്തി; കൂവിയും കള്ളനെന്ന് വിളിച്ചും കാണികള്‍
Summary
ഇന്ത്യക്ക് പിടികിട്ടാപ്പുള്ളിയാണെങ്കിലും കോടികളുടെ കടബാധ്യത ബാക്കിവെച്ച് ഇംഗ്ലണ്ടിലേക്ക് മുങ്ങിയ വിജയ് മല്യ ആ നാട്ടില്‍ ഇന്ത്യയെ വെല്ലുവിളിച്ചാണ് ഓരോ ദിവസവും ചെലവിടുന്നത്.

ഇന്ത്യക്ക് പിടികിട്ടാപ്പുള്ളിയാണെങ്കിലും കോടികളുടെ കടബാധ്യത ബാക്കിവെച്ച് ഇംഗ്ലണ്ടിലേക്ക് മുങ്ങിയ വിജയ് മല്യ ആ നാട്ടില്‍ ഇന്ത്യയെ വെല്ലുവിളിച്ചാണ് ഓരോ ദിവസവും ചെലവിടുന്നത്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ - പാകിസ്താന്‍ മത്സരം കാണാന്‍ എത്തിയപ്പോഴാണ് മല്യ മാധ്യമങ്ങളുടെ കാമറക്കണ്ണില്‍ കുടുങ്ങിയത്.

ഇന്ത്യയുടെ കളി കാണാന്‍ മല്യയെത്തി; കൂവിയും കള്ളനെന്ന് വിളിച്ചും കാണികള്‍

അന്ന് സുനില്‍ ഗവാസ്‍കറുമായി ഗാലറിയില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതോടെ സംഭവം വിവാദമായി. എന്നാല്‍ തന്റെ സാന്നിധ്യം വിവാദമായ സാഹചര്യത്തില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന കളികളും കാണാന്‍ താന്‍ എത്തുമെന്ന് വെല്ലുവിളിച്ചാണ് മല്യ അന്ന് മടങ്ങിയത്. ഇന്ന് ലണ്ടനിലെ ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം കാണാനും മല്യ എത്തി. എന്നാല്‍ ഇത്തവണ മല്യ കുറച്ച് വിഷമിച്ചു. ഗാലറിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നുപോകുമ്പോള്‍ കാണികള്‍ കൂവി വിളിച്ചും കള്ളനെന്ന് അലറിയുമാണ് മല്യയെ സ്വീകരിച്ചത്.