LiveTV

Live

Sports

ബോസ്‌നിയ കോച്ച് ഗ്രീക്ക് താരത്തിന്റെ പല്ലിടിച്ചു കൊഴിച്ചു

ബോസ്‌നിയ കോച്ച് ഗ്രീക്ക് താരത്തിന്റെ പല്ലിടിച്ചു കൊഴിച്ചു
Summary
താരങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം ഇരു ടീമിലേയുംമറ്റു കളിക്കാരും ഒഫീഷ്യലുകളും ഏറ്റെടുത്തതോടെ കൂട്ടയടി  നടക്കുകയായിരുന്നു.

ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ബോസ്‌നിയയുടെ സഹപരിശീലകന്‍ ഗ്രീസ് താരത്തിന്റെ പല്ലിടിച്ച് കൊഴിച്ചു. ബോസ്‌നിയ ഹെര്‍സഗോവ്‌നയുടെ ഗ്രീസും തമ്മില്‍ വെള്ളിയാഴ്ച്ച നടന്ന ലോകകപ്പ് ഗോഗ്യത മത്സരത്തിനിടെയാണ് സംഭവം. എഎസ് റോമയില്‍ സഹതാരങ്ങളായ ബോസ്‌നിയന്‍ താരം എഡിന്‍ ഷാക്കോയും ഗ്രീസിന്റെ കോസ്റ്റാസ് മാനോലിസും തമ്മിലാണ് വാക്കേറ്റമുണ്ടായത്.

താരങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം ഇരു ടീമിലേയുംമറ്റു കളിക്കാരും ഒഫീഷ്യലുകളും ഏറ്റെടുത്തതോടെ കൂട്ടയടി നടക്കുകയായിരുന്നു. ഇതിനിടെയാണ് ബോസ്‌നിയന്‍ സഹപരിശീലനകനായ സ്റ്റീഫന്‍ ഗില്ലി ഗ്രീസിന്റെ ഗീനാനിസ് ഗിയാനോറ്റാസിന്റെ മുഖത്തിടിച്ചത്. ഇടിയേറ്റ ഗിയാനോറ്റാസിന്റെ മുന്‍വശത്തെ പല്ല് തെറിച്ചുപോയി. മികച്ച റഫറിയായി വിലയിരുത്തപ്പെടുന്ന നികോള റിസോളിയാണ് മത്സരം നിയന്ത്രിച്ചിരുന്നതെങ്കിലും അദ്ദേഹത്തിനും കളിക്കളത്തിലെ കയ്യാങ്കളി നിയന്ത്രിക്കാനായില്ല.

ബോസ്‌നിയ കോച്ച് ഗ്രീക്ക് താരത്തിന്റെ പല്ലിടിച്ചു കൊഴിച്ചു

ഗ്രീസിന്റെ ദേശീയഗാനം ബഹുമാനിക്കാതിരുന്ന ബോസ്‌നിയക്കാരുടെ നടപടിയാണ് അക്രമത്തിന് കാരണമായതെന്ന് മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഗ്രീസ് താരം മനോലിസ് പറഞ്ഞു. മത്സരത്തില്‍ ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായ ഗ്രൂപ്പ് എച്ചില്‍ ഒരുപോയിന്റ് വ്യത്യാസത്തില്‍ ഗ്രീസ് ബോസ്‌നിയക്ക് മുകളിലായി രണ്ടാം സ്ഥാനത്താണുള്ളത്. എസ്‌തോണിയയെ തോല്‍പ്പിച്ച ബെല്‍ജിയം 16 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്. നാലാം സ്ഥാനത്തുള്ള സൈപ്രസും അവസാനസ്ഥാനക്കാരായി ആറാമതുള്ള ജിബ്രാള്‍ട്ടറുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.