LiveTV

Live

Sports

ബിഗ് ബാഷില്‍ സഹതാരവുമായി കൂട്ടിയിടിച്ച വെസ്റ്റിന്‍ഡീസ് ഓള്‍റൌണ്ടര്‍ക്ക് ഗുരുതര പരിക്ക്

ബിഗ് ബാഷില്‍ സഹതാരവുമായി കൂട്ടിയിടിച്ച വെസ്റ്റിന്‍ഡീസ് ഓള്‍റൌണ്ടര്‍ക്ക് ഗുരുതര പരിക്ക്
Summary
ബൌണ്ടറി ലൈനില്‍‌ സഹതാരം ലോറ ഹാരിസുമായി കൂട്ടിയിടിച്ചാണ് ഡോട്ടിന് പരിക്കേറ്റത്. സ്ട്രച്ചറില്‍ ഗ്രൌണ്ടിന് പുറത്തെത്തിച്ച താരത്തെ പിന്നീട് ആശുപത്രിയില്‍

ആസ്ട്രേലിയയില്‍ പുരോഗമിക്കുന്ന വനിതകളുടെ ബിഗ് ബാഷ് ട്വന്റി20 ടൂര്‍ണമെന്റിനിടെ ബ്രിസ്ബേന്‍ ഹീറ്റിസിന്റെ വെസ്ററിന്‍ഡ്യന്‍ ഓള്‍ റൌണ്ടര്‍ ഡീന്‍ഡ്ര ഡോട്ടിന് ഗുരുതര പരിക്ക്. ബൌണ്ടറി ലൈനില്‍‌ സഹതാരം ലോറ ഹാരിസുമായി കൂട്ടിയിടിച്ചാണ് ഡോട്ടിന് പരിക്കേറ്റത്. സ്ട്രച്ചറില്‍ ഗ്രൌണ്ടിന് പുറത്തെത്തിച്ച താരത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവിളെല്ലിന് പൊട്ടലേറ്റ ഡോട്ടിന് ശസ്ത്രക്രീയ വേണ്ടിവരുമെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.