LiveTV

Live

Sports

ജീവിതം മാറ്റിമറിച്ചത് ഹൃദയ ശസ്ത്രക്രിയയെന്ന് ഗെയില്‍

ജീവിതം മാറ്റിമറിച്ചത് ഹൃദയ ശസ്ത്രക്രിയയെന്ന് ഗെയില്‍
Summary
ജീവിതം പരമാവധി ആസ്വദിക്കാന്‍ ഞാന്‍ തീരുമാനിച്ചത് അതോടെയാണ്. ആ ശൈലി ഇപ്പോഴും തുടരുന്നു.....
ജീവിതം മാറ്റിമറിച്ചത് ഹൃദയ ശസ്ത്രക്രിയയെന്ന് ഗെയില്‍

ക്രിസ് ഗെയില്‍ എന്നാല്‍ അടിച്ചുപൊളിയുടെ ഉസ്താദാണ്. ക്രീസിലായാലും ജീവിതത്തിലായാലും ഗെയിലിനോളം ഇത്ര ആസ്വദിക്കുന്നവര്‍ കുറവാണ്. എന്നാല്‍ ജീവിതത്തെ ഇത്രമാത്രം ആസ്വദിക്കാന്‍ താന്‍ ആരംഭിച്ചത് ഒരു ഹൃദയ ശസ്ത്രക്രിയക്കു ശേഷണാണെന്ന് ഗെയില്‍ വെളിപ്പെടുത്തി. തന്‍റെ ആത്മകഥയായ സിക്സ് മെഷിന്‍റെ പ്രകാശനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ക്രീസിലെ സിക്സറുകളുടെ രാജാവ്. 2005ല്‍ ആസ്ത്രേലിയന്‍ പര്യടനത്തിനിടെയാണ് ഹൃദയത്തിലെ ഒരു ദ്വാരം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗെയില്‍ ശസ്ത്രക്രിയക്ക് വിധേയനായത്. അഡലെയ്ഡില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇതു മൂലം നഷ്ടമായെങ്കിലും ജീവിതത്തിന്‍റെ പ്രാധാന്യം താന്‍ മനസിലാക്കിയത് ഇതോടെയാണെന്ന് ഗെയില്‍ വ്യക്തമാക്കി.


വളരെ പെട്ടന്നാണ് ഒരു ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നത്. എല്ലാം കഴിഞ്ഞപ്പോഴാണ് മാതാപിതാക്കളെ പോലും ഞാന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എന്‍റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവമായിരുന്നു അത്. ജീവിതത്തിന്‍റെ പ്രാധാന്യം ഞാന്‍ അപ്പോഴാണ് മനസിലാക്കിയത്. ജീവിതം പരമാവധി ആസ്വദിക്കാന്‍ ഞാന്‍ തീരുമാനിച്ചത് അതോടെയാണ്. ആ ശൈലി ഇപ്പോഴും തുടരുന്നു - സൂപ്പര്‍ താരം വ്യക്തമാക്കി.