LiveTV

Live

Sports

റിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് യാത്രയയപ്പ്

റിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് യാത്രയയപ്പ്
Summary
പതിനഞ്ച് കായിക ഇനങ്ങളിലായി 120 പേരാണ് ഇത്തവണ ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ലണ്ടന്‍ ഒളിംപിക്സില്‍ 83 പേരാണ് പങ്കെടുത്തിരുന്നത്.

റിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് യാത്രയയപ്പ് നല്കി. ‍ഗുഡ്വില്‍ അംബാസിഡര്‍മാരായ നടന്‍ സല്‍മാന്‍ഖാന്‍, എ ആര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് റിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് യാത്രയയപ്പ് നല്കിയത്. പതിനഞ്ച് കായിക ഇനങ്ങളിലായി 120 പേരാണ് ഇത്തവണ ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണിത്. ലണ്ടന്‍ ഒളിംപിക്സില്‍ 83 പേരാണ് പങ്കെടുത്തിരുന്നത്. ബെയ്ജിങ് ഒളിംപിക്സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയാണ് ടീമിനെ നയിക്കുന്നത്.

യാത്രയയപ്പ് ചടങ്ങില്‍ ഒളിംപിക്സില്‍ ധരിക്കുന്ന ജഴ്സി പുറത്തിറക്കി. താരങ്ങള്‍ക്കുളള കിറ്റ് എ ആര്‍ റഹ്മാനും സല്‍മാന്‍ഖാനും സമ്മാനിച്ചു, റിയോയില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐഒസി പ്രസിഡന്‍റ് നാരായണ രാമചന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് നിന്ന് ജിംനാസ്റ്റിക്സില്‍ ആദ്യമായി പങ്കെടുക്കുന്ന വനിതാ താരം ദീപ കര്‍മാക്കറും പ്രതീക്ഷ പങ്കുവെച്ചു.