LiveTV

Live

Sports

കളി നിര്‍ത്താന്‍ പറഞ്ഞവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി കേരള നായകന്‍ ജെറോം വിനീത്

കളി നിര്‍ത്താന്‍ പറഞ്ഞവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി കേരള നായകന്‍ ജെറോം വിനീത്
Summary
തമിഴ്നാട്ടുകാരന്‍ ജെറോം വിനീത് ഈ വര്‍ഷമാണ് കേരള വോളി ടീമിന്‍റെ ഭാഗമാകുന്നത്.

കളി നിര്‍ത്താന്‍ പറഞ്ഞവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് കേരള ക്യാപ്റ്റന്‍ ജെറോം വിനീത്. ദേശീയ സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ പറഞ്ഞവരോട് മധുരമായി പ്രതികാരം ചെയ്താണ് ജെറോം വിനീത് മടങ്ങുന്നത്. തമിഴ്നാട്ടുകാരന്‍ ജെറോം വിനീത് ഈ വര്‍ഷമാണ് കേരള വോളിബോള്‍ ടീമിന്‍റെ ഭാഗമാകുന്നത്. എട്ട് മാസം മുമ്പ് കളിക്കാരും അധികൃതരുമടക്കം ജെറോ മിനെ എഴുതി തള്ളി. പരിക്കേറ്റ ജെറോമിന് ഇനി വോളിബാള്‍ ജീവിതമില്ലെന്നായിരുന്നു വിലയിരുത്തല്‍.

അവിടെ നിന്നും കേരള ടീമിന്‍റെ ക്യാപ്റ്റനായി ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലെത്തി ജെറോം. ഓരോ മത്സരത്തിലും ടീമിന്‍റെ നട്ടെല്ലായി. ജെറോമിന്‍റെ സ്മാഷുകള്‍ക്ക് മുന്നില്‍ പ്രതിരോധത്തിന് പോലും എതിരാളികള്‍ക്ക് അവസരം ലഭിച്ചില്ല. ജെറോം കാത്തിരിക്കുകയായിരുന്നു, എട്ടുമാസം. ജെറോമിന്‍റെ നായകത്വത്തില്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഒരു തോല്‍വി പോലും അറിഞ്ഞിരുന്നില്ല. വിജയത്തിലെല്ലാം ജെറോമിന്‍റെ കയ്യൊപ്പുണ്ടായിരുന്നു. കിരീടം ഏറ്റുവാങ്ങുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ജെറോം മറുപടി പറയുകയാണ്. ഒരു അയല്‍ നാട്ടുകാരന്‍ അല്ലാതെ കേരളത്തോടൊപ്പം യാത്ര തുടരുകയാണ്.