LiveTV

Live

Sports

വിജയ് ഹസാരെ ട്രോഫി; ഡല്‍ഹിക്കെതിരെ കേരളത്തിന് മിന്നും ജയം

വിജയ് ഹസാരെ ട്രോഫി; ഡല്‍ഹിക്കെതിരെ കേരളത്തിന് മിന്നും ജയം
Summary
നായകന്‍റെ ഇന്നിങ്സ് പുറത്തെടുത്ത സച്ചിന്‍ ബേബി 57 പന്തുകളില്‍ നിന്നും 52 റണ്‍ നേടിയപ്പോള്‍ അവസാന ഓവറുകളില്‍ വാലറ്റത്തറ്റെ കൂട്ടുപിടിച്ച് പൊരുതിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ 21 റണ്‍സുമായി

വിജയ് ഹസാരെ ട്രോഫിയില്‍ കരുത്തരായ ഡല്‍ഹിക്കെതിരെ കേരളത്തിന് മിന്നും ജയം. രണ്ട് വിക്കറ്റുകള്‍ക്കാണ് കേരളം ജയം കൊയ്തത്. 178 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളം 35.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

നായകന്‍റെ ഇന്നിങ്സ് പുറത്തെടുത്ത സച്ചിന്‍ ബേബി 57 പന്തുകളില്‍ നിന്നും 52 റണ്‍ നേടിയപ്പോള്‍ അവസാന ഓവറുകളില്‍ വാലറ്റത്തറ്റെ കൂട്ടുപിടിച്ച് പൊരുതിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. 29 റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം.

നേരത്തെ നാല് വിക്കറ്റെടുത്ത നിധീഷിന്‍റെ പ്രകടനമാണ് ഡല്‍ഹിയെ 177 റണ്‍സിന് ചുരുട്ടിക്കൂട്ടാന്‍ കേരളത്തെ സഹായിച്ചത് 71 റണ്‍‌സെടുത്ത ധ്രുവ് ഷോറിയുടെ ഒറ്റയാള്‍ പ്രകടനമാണ് ഡല്‍ഹിക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.