LiveTV

Live

Sports

ലങ്കക്കെതിരായ പരമ്പര ഇന്ത്യക്ക്

ലങ്കക്കെതിരായ പരമ്പര ഇന്ത്യക്ക്
Summary
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോല്‍പിച്ചത്. ജയിക്കാന്‍ 216 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 32.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പരമ്പര ഇന്ത്യ 2-1നാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടി.

ആദ്യം ബാറ്റിംഗിനിറങ്ങിയ ലങ്കയെ കുൽദീപ് യാദവും യുവേന്ദ്ര ചഹലും ചേർന്ന് 215 ന് പുറത്താക്കി. 82 പന്തിൽ നിന്ന് 95 റണ്‍സ് നേടിയ ഉപുൽ തരംഗയുടെ പ്രകടനമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവും യുവേന്ദ്ര ചഹലും മൂന്നു വിക്കറ്റുകൾ വീതം നേടി. ഹാർദിക് പാണ്ഡ്യ രണ്ടും ഭൂവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയും ഓരോ വിക്കറ്റുകൾ വീതവും നേടി. ഗുണതിലക (13), സമരവിക്രമ (42), എയ്ഞ്ചലോ മാത്യൂസ് (17), ഡിക്ക്‍വെല്ല (8), തിസര പെരേര (10), പതിരണ (7), ധനഞ്ജ (1) എന്നിവര്‍ക്കൊന്നും ഇന്ത്യന്‍ സ്പിന്നിനെ ചെറുക്കാനായില്ല.

രോഹിത് ശർമയെ ഏഴ് റണ്‍സുമായി തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ട് തകർച്ചയോടെ തുടങ്ങിയ ഇന്ത്യ ശിഖർ ധവാന്റെ സെഞ്ചുറിയുടെ മികവിലാണ് ഉജ്വല ജയം നേടിയത്. 85 പന്തില്‍ നിന്നാണ് ധവാന്‍ സെഞ്ച്വറി തികച്ചത്. ശ്രേയസ് അയ്യർ 65 റൺസെടുത്ത് ധവാന് മികച്ച പിന്തുണ നൽകി. ധവാൻ 100 റൺസോടെയും ദിനേശ് കാർത്തിക് 26 റൺസോടെയും പുറത്താകാതെ നിന്നു.