LiveTV

Live

Sports

കിരീടം സിറാജിന് കൈമാറി കൊഹ്‍ലി

കിരീടം സിറാജിന് കൈമാറി കൊഹ്‍ലി
Summary
വിജയികള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങിയ ശേഷം ടീമിലെ പുതുമുഖമായ പേസര്‍ സിറാജിന് കൈമാറിയാണ് ഇന്ത്യന്‍ നായകന്‍ ശ്രദ്ധപിടിച്ചുപറ്റിയത്. ട്രോഫിയുമായി ടീം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു കൊഹ്‍ലിയുടെ ഈ തകര്‍പ്പന്‍

ന്യൂസിലാന്‍ഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ജയം ഉറപ്പിച്ച ഇന്ത്യന്‍ പടയുടെ നായകന്‍ വിരാട് കൊഹ്‍ലി സമ്മാനദാന വേദിയില്‍ വ്യത്യസ്തനായി. വിജയികള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങിയ ശേഷം ടീമിലെ പുതുമുഖമായ പേസര്‍ സിറാജിന് കൈമാറിയാണ് ഇന്ത്യന്‍ നായകന്‍ ശ്രദ്ധപിടിച്ചുപറ്റിയത്. ട്രോഫിയുമായി ടീം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു കൊഹ്‍ലിയുടെ ഈ തകര്‍പ്പന്‍ ഷോട്ട്. ഒരു മൂലയില്‍ ശിഖിര്‍ ധവാനൊപ്പമാണ് കൊഹ്‍‍ലി നിലകൊണ്ടത്. ജുനിയര്‍ താരങ്ങളായ യുസ്‌വെന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവരായിരുന്നു സിറാജിനൊപ്പം നടുവില്‍. സമ്മാനദാനത്തിന്‍റെ വീഡിയോ കാണാം

pic.twitter.com/HJPlWQ8pVq

— Cricket Videos (@CricketKaVideos) November 7, 2017